വൈറല്‍

സോണിയഗാന്ധി സഞ്ജന കപൂറിന് അയച്ച കത്ത് വൈറലാകുന്നു

Print Friendly, PDF & Email

കഠിനപ്രയത്‌നവും പ്രൊഫഷണലിസവും സെന്‍സിറ്റിവിറ്റിയുമാണ് അദ്ദേഹത്തിന്റെ ഒരോ മികച്ച പ്രകടനങ്ങള്‍ക്കും പിന്നില്‍. ഏത് വേഷവും അനായാസേന അഭിനയിക്കുവാന്‍ അദ്ദേഹത്തെ പ്രാപ്തനക്കുന്നതും അവയൊക്കയാണ്

A A A

Print Friendly, PDF & Email

ശശി കപൂറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് മകള്‍ സഞ്ജന കപൂറിന് സോണിയാഗാന്ധി എഴുതിയ വികാര നിര്‍ഭരമായ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രിയപ്പെട്ട സഞ്ജനക്ക് എന്ന് അഭിസംബോധന ചെയ്യുന്ന കത്തില്‍ ശശി കപൂറിന്റെ വിയോഗത്തില്‍ സോണിയ ഗാന്ധി അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ഒപ്പം താന്‍ കപൂറിന്റെ ആരാധികയാണെന്നും ശ്രീമതി ഗാന്ധി വെളിപ്പെടുത്തി.

1966 ല്‍ ഇംഗ്ലണ്ടില്‍ വെച്ച് കപൂറിന്റെ ‘ഷേക്‌സ്പിയര്‍വാല’ എന്ന ചിത്രമാണ് താന്‍ ആദ്യമായി കണ്ടത്. അത് ഇന്നും അവിസ്മരണീയമായ അനുഭവമാണ്. കപൂറിന്റെ അഭിനയത്തിന്റെ സൗന്ദര്യമോ പ്രസാദാത്മകതയോ മാത്രമല്ല ആ അനുഭവം ഇന്നും അവിസ്മരണീയമാക്കുന്നത്‌. മറിച്ച്, രാജീവായിരുന്നു എന്നെ ആ ചിത്രം കാണുന്നതിനായി കൂട്ടികൊണ്ടുപോയത്. അതിനുശേഷം ഞാന്‍ കപൂറിന്റെ ഒരുപാട് സിനിമകള്‍ കണ്ടു. എന്തൊരു ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. കലാസിനികളായാലും മുഖ്യധാരസിനിമകളായാലും ഏത് വേഷവും മികച്ചതാക്കുന്ന പ്രാവീണ്യമാണ് അദ്ദേഹത്തിന്റേത്

ആ മികവ് അദ്ദേഹത്തിനു ലഭിച്ച ഗിഫ്റ്റാണ്. കഠിനാധ്വാനവും പ്രൊഫഷണലിസവും സെന്‍സിറ്റിവിറ്റിയുമാണ് അദ്ദേഹത്തിന്റെ ഒരോ മികച്ച പ്രകടനങ്ങള്‍ക്കും പിന്നില്‍. ഏത് വേഷവും അനായാസേന അഭിനയിക്കുവാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുന്നതും അവയൊക്കെയാണ്. ചില ക്ലാസിക് സിനികളില്‍ അദ്ദേഹം എന്നും നിലനില്‍ക്കും. അദ്ദേഹം ഏറെ താല്‍പ്പര്യം എടുത്ത് പുന:സൃഷ്ടിച്ച പൃഥി തിയേറ്ററും അദ്ദേഹത്തിന്റെ സ്മരണ എന്നെന്നും നിലനിര്‍ത്തും.

നിങ്ങളുടെ പിതാവ് തീക്ഷ്ണമായ വശ്യതയുളള വ്യക്തിത്വമായിരുന്നു. അത് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നും നേരിട്ടുളളതായിരുന്നു. നിങ്ങള്‍ അതിയായ ദുഃഖം അനുഭവിക്കുന്ന ഈ വേളയില്‍ എന്റെ മനസ് താങ്കള്‍ക്കൊപ്പമുണ്ട്. താങ്കളും സഹോദരങ്ങളും പിതാവില്‍ നിന്നും ലഭിച്ച സ്‌നേഹത്തില്‍ നിന്നും അടുപ്പത്തില്‍ നിന്നും സാന്ത്വനം നേടുമെന്ന് ഞാന്‍ കരുതട്ടെ.. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ആ അത്ഭുതകരമായ ഓര്‍മ്മകള്‍ നിങ്ങളോടൊപ്പം എന്നുമുണ്ടാകുമെന്ന് കരുതുന്നു.

താങ്കളോടും കുടുംബത്തോടും എന്റെ അഗാധമായ ദുഃഖം അറിയിക്കുന്നു.

സോണിയാഗാന്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍