UPDATES

ട്രെന്‍ഡിങ്ങ്

ഇംഗ്ലീഷ് മനസിലാക്കൂ; ചാനല്‍ ചര്‍ച്ചയില്‍ വിചിത്ര പരിഭാഷയുമായി ബിജെപി നേതാവ് എസ് സുരേഷ്

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കത്തുമായാണ് എസ് സുരേഷ് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയത്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ ഈ ദിവസങ്ങളിലെ ചാനൽ ചർച്ചകൾ എല്ലാം തന്നെ പ്രക്ഷുബ്ധമായിട്ടുണ്ട്. എന്നാൽ ഇന്നലെ ന്യൂസ് 18 സംഘടിപ്പിച്ച
ചാനല്‍ ചര്‍ച്ചയ്ക്കിടെ അബദ്ധം പറഞ്ഞും വിചിത്രമായ ന്യായീകരണം ഉന്നയിച്ചും ചിരി പടര്‍ത്തി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ് ശ്രദ്ധേയനായി.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കത്തുമായാണ് എസ് സുരേഷ് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയത്.കത്ത് വിചിത്രമായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നു. വിധി നടപ്പാക്കണമെന്നല്ല ആക്ടിവിസ്റ്റുകളെ കയറ്റരുത് എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എസ് സുരേഷ് പറഞ്ഞു.

കത്ത് വായിച്ച സുരേഷിനോട് ചർച്ചയിൽ സി പി എം നെ പ്രതിനിധീകരിച്ചു പങ്കെടുത്ത പിഎം ആതിര ആദ്യവരിയുടെ അര്‍ത്ഥം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. അവസാനത്തെ വരിയുടെ അര്‍ത്ഥം പറയാമെന്നായി സുരേഷ്. സ്ത്രീ പ്രവേശനം ഹിന്ദുസംഘടനകള്‍ തടയാന്‍ സാധ്യയുള്ളതിനാല്‍ വിധി നടപ്പാക്കാന്‍ വേണ്ട സുരക്ഷാക്രമീകരങ്ങള്‍ ഒരുക്കണമെന്നും ക്രമസമാധാനം പാലിക്കണമെന്നുമുള്ള ഭാഗം സുരേഷ് വിവര്‍ത്തനം ചെയ്തത് ഇങ്ങനെ
” വിധിയുടെ പശ്ചാത്തലത്തില്‍ നിങ്ങളെ പോലെയുള്ള ആള്‍ക്കാര്‍ ഈ രഹാന ഫാത്തിമയെയൊക്കെ കയറ്റാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ശക്തമായിട്ടുള്ള നിയമസംവിധാനം ഉണ്ടാകണം. ഞാന്‍ വാട്‌സ് ആപ്പില്‍ അയച്ചു തരാം. വലിയ സ്‌ക്രീനില്‍ കാണിച്ചോ. എന്നിട്ട് വായിച്ച് മനസിലാക്കൂ”.

സുരേഷ് പറയുന്ന ഇംഗ്ളീഷ് പരിഭാഷ വ്യക്തമല്ലെന്ന് അവതാരക അപർണ്ണയും, ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവരും ആവർത്തിച്ചെങ്കിലും സുരേഷ് അപാര ആത്മവിശ്വാസത്തിൽ തന്റെ ചർച്ചയും, പരിഭാഷയും തുടർന്നു. നിങ്ങള്‍ ഇരുട്ടത്ത് നില്‍ക്കുകയാണോ അത് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണോയെന്ന് അറിയില്ലെന്ന് വ്യക്തമാക്കി അവതാരക അപർണ സുരേഷിന്റെ ഉജ്ജ്വലമായ പരിഭാഷക്ക് കടിഞ്ഞാണിട്ടു.

സുരേഷിന്റെ പരിഭാഷ ഇതിനോടകം സോഷ്യൽ മീഡിയയിൽ ട്രോളർമാരുടെ ഇഷ്ട ഐറ്റം ആയി മാറിയിട്ടുണ്ട്.

വികാരം ഇളക്കിവിടുന്നവര്‍ ആരൊക്കെ? പി എസ് ശ്രീധരന്‍ പിള്ള മുതല്‍ ദീപാ രാഹുല്‍ ഈശ്വര്‍ വരെ കളിക്കുന്നത് തീക്കളി

പ്രളയകേരളത്തെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യര്‍ ഇപ്പോള്‍ പറയുന്നുണ്ടാവും, വി ആര്‍ അഷെയിംഡ് ഓഫ് യു മിസ്റ്റര്‍ പിള്ള എന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍