ട്രെന്‍ഡിങ്ങ്

ശബരിമല വിധി പുനഃപരിശോധിക്കപ്പെടുമോ? ‘വിശ്വാസികള്‍’ക്ക് വേണ്ടി 5 അഭിഭാഷകര്‍ ഉയര്‍ത്തിയ പ്രധാന വാദങ്ങള്‍ ഇവയാണ്

ശബരിമല വിഷയത്തില്‍ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി സുപ്രിം കോടതി

ശബരിമല വിഷയത്തില്‍ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി സുപ്രിം കോടതി. 30 ഓളം ഹര്‍ജികളിലെ വാദങ്ങള്‍ പരിശോധിച്ച കോടതി അവശേഷിച്ച ഹര്‍ജികളില്‍ വാദം എഴുതി നല്‍കാന്‍ നിര്‍ദേശം നല്‍കി. മൂന്നര മണിക്കൂറോളം നീണ്ട വാദത്തില്‍ വിധിയെ എതിര്‍ത്ത അഞ്ചു അഭിഭാഷകരുടെ പ്രധാന വാദങ്ങള്‍ ഇവയാണ്.

എൻഎസ്എസിനു വേണ്ടി അഡ്വ: കെ പരാശരൻ

ലിംഗം അടിസ്ഥാനമാക്കി ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഇപ്പോഴുള്ള വിധി അവയേയും ബാധിക്കും. എന്നാൽ അവരെ കേൾക്കാൻ കോടതി തയാറായിട്ടില്ലെന്നും അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ. ഇതരമതസ്ഥർ അയ്യപ്പനെ ആരാധിക്കുന്നതുകൊണ്ട് അയ്യപ്പന്മാരെ പ്രത്യേകവിഭാഗമായി കാണാനാകില്ലെന്നു പറയുന്നത് ശരിയല്ല. ലിംഗവിവേചനം പാടില്ലെന്ന അനുച്ഛേദം മതസ്ഥാപനങ്ങൾക്കു ബാധകമല്ല. മതവിശ്വാസങ്ങൾ യുക്തിയുടെ അടിസ്ഥാനത്തിൽ പരിശോധിക്കാനാകില്ല. 15, 17, 25 അനുച്ഛേദങ്ങൾ തമ്മിലുള്ള ബന്ധം വിലയിരുത്തിയതിൽ പിഴച്ചു. തൊട്ടുകൂടായ്മ കുറ്റകരമാണ്. പക്ഷേ ഭരണഘടനയിൽ അതു നിർവചിച്ചിട്ടില്ല.

വെങ്കട്‌രാമൻ

മതപരമായ ആചാരങ്ങൾ മാറ്റാൻ കോടതിക്ക് കഴിയില്ല. സ്ത്രീകളുടെതല്ല യുവതികളുടെ പ്രവേശനമാണ് നിരോധിച്ചത്. കേരളത്തിലെ ഭരണകൂടം അധികാരം ദുരുപയോഗം ചെയ്തു. അതാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി വരാൻ കാരണം. ഒരാളുടെ വിശ്വാസം മറ്റൊരാളുടെ അന്ധവിശ്വാസമായി മാറാം. വിശ്വാസമെന്നത് വിശ്വാസമാണ്. ഇത്തരം കാര്യങ്ങൾ യുക്തിക്ക് അനുസരിച്ച് ചിന്തിക്കാനാകില്ല. അതു അനുവദിക്കാവുന്ന വിശ്വാസമാണോ അതോ അനുവദിക്കാനാകാത്ത വിശ്വാസമാണോ എന്നു വേർതിരിക്കാനാകില്ല.

ബ്രാഹ്മണസഭയ്ക്കു വേണ്ടി ശേഖർ നാഫ്ഡേ

യുവതീപ്രവേശം അനുവദിക്കുന്നത് ഒരു മതത്തിന്റെ അഭ്യന്തരകാര്യമാണ്. മതകാര്യങ്ങളിൽ അവർക്കു മാത്രമാണ് തീരുമാനമെടുക്കാനുള്ള അവകാശം. കോടതി വിധിക്കു പിന്നാലെ കേരളത്തിലുണ്ടായ സംഭവങ്ങൾ കണക്കിലെടുക്കണം. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒന്നാണി ആചാരം. ഹിന്ദു സമൂഹം ഒന്നാകെ ഇത് അംഗീകരിച്ചിട്ടുണ്ട്.

Read: ശബരിമല: പുന:പരിശോധന ഹർജികളിൽ വാദം പൂർത്തിയായി; അവസരം ലഭിക്കാത്തവർക്ക് എഴുതി നൽകാൻ ഒരാഴ്ച സമയം; വിധി പിന്നീട്

ശബരിമല: പുന:പരിശോധന ഹർജികളിൽ വാദം പൂർത്തിയായി; അവസരം ലഭിക്കാത്തവർക്ക് എഴുതി നൽകാൻ ഒരാഴ്ച സമയം; വിധി പിന്നീട്

പ്രയാർ ഗോപാലകൃഷ്ണനു വേണ്ടി അഡ്വ. മനു അഭിഷേക് സിങ്‌വി

ശബരിമല ഒരു ക്ഷേത്രമാണ് സയൻസ് മ്യൂസിയം അല്ല. വിശ്വാസം യുക്തിസഹമല്ല. മതവിഭാഗങ്ങളെല്ലാം അങ്ങനെയാണ്. അതിനാൽ ഭരണഘടന ധാർമികത ഉയർത്തിക്കാട്ടി ഇതു തെറ്റാണെന്നു പറയാനാകില്ല. നൈഷ്ഠിക ബ്രഹ്മചാരിയെന്ന തത്വത്തിലുള്ള ഒരേയൊരു ക്ഷേത്രമാണ് ശബരിമല. ജസ്റ്റിസുമാരായ ഇന്ദു മൽഹോത്രയും ഡി.വൈ.ചന്ദ്രചൂഡും മാത്രമേ ഇക്കാര്യം മുൻപ് വിധി പ്രസ്താവത്തിൽ കണക്കിലെടുത്തിരുന്നുള്ളൂ. വിശ്വാസികൾ ദൈവത്തെ ആരാധിക്കുന്നത് പ്രത്യേക രൂപഭാവത്തിലാണ്. ഭരണഘടനാ സദാചാരമെന്നത് ആർട്ടിക്കിൾ 25, 26 എന്നിവ കണക്കാക്കിയുള്ളതാണെന്നും സിങ്‌വി പറഞ്ഞു.

ശബരിമല തന്ത്രിക്ക് വേണ്ടി അഡ്വ. വി. ഗിരി

പ്രതിഷ്ടയുടെ സ്വഭാവം സ്ഥിരതയുള്ളത്. നൈഷ്ഠിക ബ്രഹ്മചര്യം എന്നതാണ് പ്രതിഷ്ഠയുടെ അടിസ്ഥാനം. തന്ത്രി പ്രതിഷ്ഠയുടെ പിതാവായാണ് കണക്കാക്കപ്പെടുന്നത്. പ്രതിഷ്ഠയ്ക്കും അവകാശങ്ങളുണ്ട്. വിധി ആ ആവകാശങ്ങൾക്ക് എതിര്. വിശ്വാസത്തിന്റെ കാര്യത്തിൽ തന്ത്രിയുടെ വാക്ക് അന്തിമം. യുവതികളായതിനാലല്ല പ്രവേശം വിലക്കിയിരിക്കുന്നത്. ഭരണഘടനാപരമായ സദാചാരം വീണ്ടും പരിഗണിക്കേണ്ടതാണ്. തങ്ങൾ വിശ്വാസികളാണെന്നും അതിനാൽ പ്രാർഥനയ്ക്ക് അവസരമൊരുക്കണമെന്നും ഹർജിക്കാരാരും തന്നെ ആവശ്യപ്പെട്ടിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍