UPDATES

സിനിമ

പ്രിയ കമല്‍ കാവിപുതച്ച ഫാസിസ്റ്റുകള്‍ പുറത്ത് കാത്തുനില്‍പ്പുണ്ട്, അവര്‍ക്ക് വഴിമരുന്നിടരുത്

ഞാനറിഞ്ഞ ആമിയാണന്ന് സംവിധായകന്‍ പറയുമ്പോള്‍ ആ ആവിഷ്‌കാരത്തിന് ആര് അനുമതി തന്നു?

മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരി മാധവിക്കുട്ടിയുടെ ബയോപിക് ആയ കമല്‍ ചിത്രം ആമി തിയറ്ററുകളിലെത്തിയ ശേഷവും വിവാദങ്ങള്‍ തുടരുകയാണ്. ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്യുന്നുവെന്നതാണ് അതില്‍ ഏറ്റവും പുതിയത്. ഈ നീക്കത്തില്‍ തനിക്ക് പങ്കില്ലെന്നും നിര്‍മ്മാതാവാണ് ഇതിന് പിന്നിലെന്നും കമല്‍ ഇന്നലെ പറഞ്ഞെങ്കിലും കമലിനെ തന്നെയാണ് ബഹുഭൂരിപക്ഷം പേരും ക്രൂശിക്കുന്നത്. ഇത് കൂടാതെ ഞാനറിഞ്ഞ ആമി ഇങ്ങനെയാണെന്നും അദ്ദേഹം ന്യായീകരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുകയും അതിന്റെ പേരില്‍ നിരന്തരം സംഘപരിവാര്‍ ആക്രമണത്തിന് ഇരയാകുകയും ചെയ്ത വ്യക്തിയാണ് കമല്‍. എന്നാല്‍ സ്വന്തം ചിത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ അഭിപ്രായ സ്വാതന്ത്ര്യം എവിടെ പോയി എന്ന തരത്തിലാണ് ചോദ്യങ്ങള്‍ ഉയരുന്നത്. അതേസമയം ഇത്തരം പ്രവര്‍ത്തികള്‍ സംഘപരിവാറിനെ ശക്തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂവെന്ന് പറയുകയാണ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ശ്യാം കൃഷണന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘പ്രിയ കമല്‍ അവര്‍ പടിപ്പുറത്ത് ഇപ്പോഴും കാത്തു നില്‍പ്പുണ്ട് ആമിയുടെ പേരില്‍ വഴിമരുന്നിടരുത്. അത് ആ എഴുത്തുകാരിയോടും കരളത്തോടും ചെയ്യുന്ന അനീതി ആകും

ഞാനറിഞ്ഞ ആമിയാണന്ന് സംവിധായകന്‍ പറയുമ്പോള്‍ ആ ആവിഷ്‌കാരത്തിന് ആര് അനുമതി തന്നു. കഥകളിലെവിടെയും രേഖപെടുത്താത്ത അക്ബറലി കേരളം നല്‍കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ധൈര്യമല്ലെ? എന്നിട്ടും പ്രേക്ഷകന്‍ മിണ്ടരുത് എന്ന് പറയുന്നത് ആ എഴുത്തുകാരിയോട് ചെയ്യുന്ന അപരാധമാണ്.

പ്രിയ കമല്‍
അങ്ങെടുത്ത സ്വാതന്ത്ര്യത്തോളം പ്രേക്ഷകര്‍ കൈയ്യടക്കിയിട്ടില്ല. പിന്നെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി, താങ്കള്‍ക്കെതിരായ അക്രമത്തിനെതിരെ കൈകോര്‍ത്ത പുരോഗമന കേരളം, ചലച്ചിത്ര അക്കാദമി അങ്ങിനെ എത്ര എത്ര ആവിഷ്‌കാര ഇടങ്ങളോടാണ് താങ്കള്‍ പന്ത്രണ്ട് കോടിയുടെ കണക്ക് കാട്ടി ന്യായീകരിക്കാന്‍ വരുന്നത്. അത് അത്രമേല്‍ അപഹാസ്യവും നീതി നിഷേധവുമാണ്. പന്ത്രണ്ട് കോടിയുടെ നഷ്ട വിലാപത്തില്‍ കളഞ്ഞ് കുളിക്കേണ്ട ജീവിതാനുഭവമല്ല കമല സുരയ്യ യുടെ ജീവിതം. കൂസലില്ലാത്ത ആവിഷ്‌കാരമായിരുന്നു അവരുടെ ജീവിതമത്രയും. ആ ജീവിതം പ്രമേയമാക്കുമ്പോള്‍ അത്ര തന്നെ ധൈര്യവും ആത്മവിശ്വസവും വേണം. അതില്ലാതായാല്‍ വിമര്‍ശനങ്ങളെ ഭയക്കേണ്ടിവരും. നിങ്ങളുടെ ആമിയെ കുറിച്ച് എഴുതൂ. ഇത് ഞാനറിഞ്ഞ ആമി എന്ന് താങ്കള്‍ക്ക് ആവര്‍ത്തിച്ചു കൂടെ. ഞാനറിഞ്ഞത് മാത്രം പറഞ്ഞാല്‍ മതി എന്ന് ചിത്രത്തിന്റെ പണ ചിലവ് കാട്ടി ന്യായീകരിക്കുന്നത് താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല. കാരണം താങ്കളുടെ വാക്കുകള്‍ ആര്‍ത്തിയോടെ ആഘോഷിക്കാന്‍ കാവി പുതച്ച ഫാസിസ്റ്റുകള്‍ കാത്ത് നില്‍ക്കുന്നുണ്ട്. അവര്‍ക്ക് വഴി മരുന്നിടരുത്’.

തുറന്നെഴുതിയ ആമിയെ പൊതിഞ്ഞു പറഞ്ഞതെന്തിനാണ്…

ആമി വരുന്നു; വര്‍ഗീയ ഫാസിസ്റ്റ് കാലത്ത് അനിവാര്യമായ ഒരു സിനിമ: കമല്‍/അഭിമുഖം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍