Top

'കാശ്മീരിൽ അവരെ വെടി വെക്കും, കേരളത്തിൽ ഭക്തർ എന്ന് വിളിക്കും': ഹര്‍ത്താലിന്റെ വാര്‍ത്ത ദി ടെലഗ്രാഫ് നല്‍കിയതിങ്ങനെ

മോദി സര്‍ക്കാരിന്റെയും, സംഘ്പരിവാറിന്റെയും നയങ്ങള്‍ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ കൗതുകകരമായി തലക്കെട്ടുകളായി ടെലഗ്രാഫിന്റെ മുന്‍ പേജില്‍ മുമ്പും പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ടെലഗ്രാഫിന്റെ തലക്കെട്ടുകൾ സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യത നേടുന്നുണ്ട്.

ജനുവരി മൂന്നാം തിയ്യതി കേരളത്തില്‍ സംഘപരിവാര്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നടന്ന അക്രമങ്ങള്‍ പ്രധാന വാര്‍ത്തയായി നല്‍കി ദി ടെലഗ്രാഫ്. പൊലീസിനെ കല്ലെറിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ചിത്രത്തിന് “കശ്മീരില്‍ പൊലീസിനെ കല്ലെറിയുന്നവരെ വെടിവെച്ച് കൊല്ലും; കേരളത്തിലെത്തിയാല്‍ അവരെ ഭക്തരെന്ന് വിളിക്കും” എന്ന് തലക്കെട്ടാണ് നല്‍കിയത്.

പാലക്കാട് നടന്ന സംഘര്‍ഷത്തിന്റെ ചിത്രമാണ് ദി ടെലിഗ്രാഫിന്റെ പ്രധാന വാർത്തയായി നല്‍കിയികരിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം നടത്തിയതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനിടയില്‍ പ്രതിഷേധക്കാര്‍ പൊലീസിനെ കല്ലെറിയുന്നു എന്നാണ് കാപ്ഷന്‍ നല്‍കിയത്.

ആക്രമണത്തില്‍ നിരവധി സ്വകാര്യ വാഹനങ്ങള്‍, സ്ഥാപനങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തുടങ്ങിയവ നശിപ്പിച്ചതായും ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ സി.പി.ഐ.എമ്മുകാര്‍ തിരിച്ചടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദി ടെലഗ്രാഫിനെ കൂടാതെ ബി.ബി.സി ഉള്‍ടെ ദേശീയ അന്തര്‍ദേശീയ മാധ്യമ സ്ഥാപനങ്ങള്‍ കേരളത്തിലെ അക്രമങ്ങളുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളം സ്തംഭിച്ചു എന്ന് തലക്കെട്ടാണ് ബി.ബി.സി നല്‍കിയിരിക്കുന്നത്.

നേരത്തെ സ്മൃതി ഇറാനിക്കെതിരായ ‘ആന്റി നേഷണലും’, ‘പാട്രിയോട്ട്’ തലക്കെട്ടുകളും പത്രത്തിന്റെ ഒരു മില്യണ്‍ വരിക്കാരെയും കടന്ന് ഫേസ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയും ഏറെ പ്രചരിച്ചവയാണ്. ഇന്നലത്തെ ടെലിഗ്രാഫ് തലക്കെട്ടും അതിന്റെ മൂര്‍ച്ച കൊണ്ടും വിമര്‍ശനം കൊണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. ‘

വ്യക്തികളുടെ കംപ്യൂട്ടറിലും മൊബൈലുകളിലുമുള്ള വിവരങ്ങള്‍ നിരീക്ഷിക്കാന്‍ രാജ്യത്തെ 10 അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവാദ ഉത്തരവ് സംബന്ധിച്ച വാർത്ത ടെലിഗ്രാഫ് റിപ്പോട് ചെയ്തതും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. Snoopendra Modi Logs in എന്നാണ്. കര്‍ട്ടന്‍ നീക്കി നോക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും അവർ ഉൾപ്പെടുത്തിയിരുന്നു.

Next Story

Related Stories