TopTop
Begin typing your search above and press return to search.

'ആരാണ് യഥാർത്ഥ തീവ്രവാദികളെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ടല്ലോ അല്ലേ'? അർണാബിന് മറുപടിയുമായി തോമസ് ഐസക്കും

ആരാണ് യഥാർത്ഥ തീവ്രവാദികളെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ടല്ലോ അല്ലേ? അർണാബിന് മറുപടിയുമായി തോമസ് ഐസക്കും

ശബരിമല സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ റിപ്പബ്ലിക്ക് ടിവി ചാനലില്‍ അവകതാരകന്‍ അര്‍ണബ് ഗോസ്വാമിക്കു ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ നൽകിയ മറുപടിക്കു പിന്നാലെ ഗോസ്വാമിയുടെ ഇടപെടലുകൾക്കെതിരെ ധനമന്ത്രിയും സി പി എം നേതാവുമായ തോമസ് ഐസക്. അർണാബും റിപ്പബ്ലിക് ടിവി പ്രവർത്തകരും ദേഷ്യത്തിലാണ് , അപൂർവമായേ ന്യായമായ കാര്യങ്ങൾക്കു ഇക്കൂട്ടർക്ക് ക്രോധം ഉണ്ടാകാറുള്ളൂവെന്ന് ഐസക് ട്വിറ്ററിലൂടെ പരിഹസിച്ചു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധ സമരങ്ങൾക്കിടെ കഴിഞ്ഞ ദിവസം റിപ്പബ്ലിക് റിപ്പോട്ടർ പൂജ പ്രസന്നയ്ക്ക് പരിക്കേറ്റിരുന്നു, ഇതേ തുടർന്ന് അർണാബ് തന്റെ സ്ഥിരം ശൈലിയിൽ സമരാനുകൂലിയായ രാഹുൽ ഈശ്വർ അടക്കമുള്ളവരെ ശക്തമായി വിമർശിച്ചു, " സ്ത്രീകളെ ആക്രമിക്കുന്നവർ ഏതു ദൈവത്തിന്റെ അനുയായികൾ ആണെന്ന്" അർണാബ് പൊട്ടി തെറിച്ചു. തൊട്ടു പിന്നാലെ സർക്കാരിന്റെ നിഷ്‌ക്രിയത്വം ആണ് ആക്രമങ്ങൾക്കു പിന്നിലെന്ന് ആരോപിച്ചു കൊണ്ട് ശൈലജ ടീച്ചറെ ചർച്ചയിൽ ക്ഷണിച്ചേകിലും ജനാധിപത്യ മര്യാദയോടെ ചാനൽ ചർച്ച നയിക്കാൻ ശേഷി ഇല്ലാത്ത അർണാബിനോട് സംസാരിക്കാൻ ഇല്ലെന്ന്‌ പറഞ്ഞു ശൈലജ ടീച്ചർ സംസാരം അവസാനിപ്പിക്കുകയായിരുന്നു.

ശബരിമല സമരത്തിലെ പ്രതിഷേധ സമരം ആക്രമത്തിൽ കലാശിച്ചത് സർക്കാരിന്റെ നിരുത്തരവാദിത്തപരമായ ഇടപെടൽ മൂലം ആണെന്ന് അർണാബ് വീണ്ടും ആരോപിക്കാൻ ആരംഭിച്ച സാഹചര്യത്തിലാണ് ചുട്ട മറുപടിയുമായി തോമസ് ഐസക് രംഗത്തെത്തിയത്.

"കേരളത്തെ എത്ര തവണ നിങ്ങൾ ഐസിസിന്റെ/തീവ്രവാദത്തിന്റെ വിളനിലമെന്നു വിളിച്ചധിക്ഷേപിച്ചിട്ടുണ്ട് . അന്നൊന്നും നിങ്ങൾക്കൊരു പോറൽ പോലുമേറ്റിട്ടില്ല .ഇപ്പോൾ യഥാർഥ തീവ്രവാദികളുടെ എതിർ പക്ഷം ചേർന്നപ്പോഴാണ് ആക്രമിക്കപ്പെടുന്നത്." ഐസക് പറഞ്ഞു. അതെ സമയം അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

https://www.azhimukham.com/india-why-arnab-goswami-frequently-provoke-malayalees/

https://www.azhimukham.com/news-update-viral-minister-kk-shylaja-replay-to-arnab-goswami-in-republic-channel-debate-sabarimala-women-entry-issue/


Next Story

Related Stories