എ കെ ആന്റണിയുടെ മകന് നിയമ നടപടിക്ക്
രാജസ്ഥാനിലെ ആംബുലന്‍സ് അഴിമതി കേസില്‍ എ കെ ആന്റണിയുടെ മകനെ പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. എ കെ ആന്റണിയുടെ മകന് അമിത് ആന്റണി അലെക്സ്, വയലാര്‍ രവിയുടെ മകന് രവി കൃഷ്ണ എന്നിവരുടെ പേരില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിക്വിറ്റ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് സി ഇ ഒ ശ്വേത മംഗലിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അമിത് ആന്റണി അലക്സ് കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആന്റണിയുടെ മക്കള്‍ അനില്‍, അജിത്ത് എന്നിവരാണ്. തെറ്റായ വാര്‍ത്ത നല്കിയ ടൈംസ് ഓഫ് ഇന്ത്യയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അനില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്നലെ (ജൂണ്‍ 4) രാത്രി 11 മണിക്ക് പബ്ലിഷ് ചെയ്ത റിപ്പോര്‍ട്ടില്‍ വയലാര്‍ രവിയുടെ മകന് രവി കൃഷ്ണന്റെ കാര്യം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ആതേ റിപ്പോര്‍ട്ട് തന്നെ ഇന്ന് രാവിലെ 7.12നു പബ്ലിഷ് ചെയ്തപ്പോള്‍ ആന്റണിയുടെ മകന് എന്നു പറഞ്ഞുകൊണ്ടു അമിത് ആന്റണി അലക്സ് എന്ന പേര് ഉള്‍പ്പെടുത്തിയത് ദുരൂഹമാണ്.
രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോണ്‍ഗ്രസ്സ് നേതാവ് സച്ചിന് പൈലറ്റ് എന്നിവരെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
2014 ജൂലൈ 31നു ജെയ്പ്പൂര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് മുന്‍ ഡെപ്യൂട്ടി മേയര്‍ പങ്കജ് ജോഷിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പ്രകാരം 2015 ആഗസ്ത് 28നു സി ബി ഐ ഏറ്റെടുക്കുകയായിരുന്നു. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമുള്ള അഞ്ചോളം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.