ട്രെന്‍ഡിങ്ങ്

സാമ്പത്തിക തട്ടിപ്പ്; ബിനോയ് കോടിയേരിക്ക് യുഎഇയില്‍ യാത്രാവിലക്ക്

ജാസ് ടൂറിസത്തിന്റെ പരാതിയലാണ് നടപടി

സാമ്പത്തിക തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്ര വിലക്കെന്ന് വാര്‍ത്ത.

ബിനോയ്ക്ക് യാത്രാ വിലക്ക് ഉണ്ടെന്ന കാര്യം സഹോദരന്‍ ബിനീഷ് കോടിയേരി സ്ഥിരീകരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു ഇക്കാര്യം ബിനീഷ് സമ്മതിച്ചത്. എന്നാല്‍ 13 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പ്രചാരണം ശരിയല്ലെന്നാണ് ബിനീഷ് ആവര്‍ത്തിക്കുന്നത്.ഒരു കോടി 72 ലക്ഷം രൂപയുടെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ പ്രശ്‌നമുള്ളതെന്നും ബിനീഷ് പറഞ്ഞു.

ബിനോയ്ക്കെതിരേ പരാതിയുയര്‍ത്തിയ ജാസ് ടൂറിസം നല്‍കിയ സിവില്‍ കേസിന്റെ അടിസ്ഥാനത്തിലാണ് യുഎഇ വിട്ടുപോകുന്നതില്‍ നിന്നും ബിനോയിയെ വിലക്കിയിരിക്കുന്നത്. ഇതോടെ യാത്രാവിലക്ക് മാറാതെ ബിനോയ്ക്ക് നാട്ടിലേക്ക് മടങ്ങാനാവില്ല. ബിനോയ്‌ക്കെതിരേ ഫെബ്രുവരി ഒന്നിനാണ് സിവില്‍ കേസ് എടുത്തതെന്നും വാര്‍ത്തയില്‍ പറയുന്നു. അതേസമയം ബിനോയ് പൊലീസ് കസ്റ്റഡിയില്‍ അല്ലെന്നും വാര്‍ത്തയില്‍ പറയുന്നു.

"</p

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍