ട്രെന്‍ഡിങ്ങ്

50 വർഷങ്ങൾക്ക് ശേഷമാണെങ്കിൽ പോലും സ്ത്രീ ഒരു അതിക്രമത്തെ കുറിച്ച് സംസാരിക്കുമ്പോൾ അത് ശ്രദ്ധിക്കുക; സിദ്ധാർഥ്

സിനിമാസംഗീത രംഗത്ത് തിരക്കുള്ള ഗായികയായിരുന്നിട്ടും അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന പേടിയില്ലാതെയാണ് ചിന്മയി വെളിപ്പെടുത്തലുകൾ നടത്തിയത്.

മീ ടൂ ക്യാംപയിനിൽ വെളിപ്പെടുത്തലുകൾ നടത്തിയ ഗായിക ചിന്മയി, തനുശ്രീ ദത്ത അടക്കമുള്ളവർക്ക് പിന്തുണയുമായി തമിഴ് നടൻ സിദ്ധാർഥ്. നഷ്ടപ്പെടാൻ ഒരുപാടുണ്ടായിട്ടും ചിന്മയി എടുത്ത നിലപാടിന് കയ്യടി നൽകിയ സിദ്ധാർഥ് തനുശ്രീ ദത്തക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു. അപൂർവം നടൻമാർ മാത്രമേ സൗത്ത് ഇന്ത്യയിൽ മി ടൂ ക്യാമ്പയിനിന്‌ പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളു.

ഒരു സ്ത്രീ അതിക്രമത്തെ കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങൾ അത് ശ്രദ്ധിക്കുക. അനിഷ്ടസംഭവത്തിനു അമ്പതു വർഷങ്ങൾക്കു ശേഷം മരണക്കിടക്കയിൽ വെച്ചാണ് പറയുന്നതെങ്കിൽ പോലും.അവളെന്തു കൊണ്ട് മുന്നേ പ്രതികരിച്ചില്ലായെന്നും , പറഞ്ഞ് നിങ്ങളവളെ തള്ളിക്കളയുകയാണെങ്കിൽ പ്രശ്നം അവളുടേതല്ല,  നിങ്ങളുടേതാണ് .
അന്വേഷണങ്ങൾ തീർച്ചയായും വേണം, പക്ഷേ അതിനു മുന്നേ ആ വാക്കുകൾ കേൾക്കണം. സിദ്ധാർഥ് തന്റെ ട്വിറ്ററിൽ കുറിച്ചു.

സിനിമാസംഗീത രംഗത്ത് തിരക്കുള്ള ഗായികയായിരുന്നിട്ടും അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന പേടിയില്ലാതെയാണ് ചിന്മയി വെളിപ്പെടുത്തലുകൾ നടത്തിയത്. നഷ്ടപ്പെടാൻ ഒരുപാടുണ്ടായിട്ടും ചിന്മയി എടുത്ത നിലപാട് അഭിനന്ദനം അർഹിക്കുന്നു. വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും സിദ്ധാർഥ് ആവശ്യപ്പെട്ടു.

സ്വിറ്റ്സർലാൻഡിൽ ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് മോശമായി പെരുമാറിയെന്നും താൻ നിരാകരിച്ച് ഇന്ത്യയിലേക്ക് തിരിച്ചു പോന്നുവെന്നും ആയിരുന്നു ചിന്മയിയുടെ ആരോപണം.

സിനിമ സെറ്റിൽ വെച്ച് തന്നെ പീഡിപ്പിച്ചത് പ്രശ്​സത നടൻ നാനാ പഠേക്കറെന്ന് ബോളിവുഡ്​ നടി തനുശ്രീ ദത്ത വെളിപ്പെടുത്തൽ നടത്തിയതിനു പിന്നാലെയാണ് ഹോളിവുഡിൽ നിന്നും മീ ടൂ ക്യാമ്പയിൻ ഇന്ത്യൻ സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. മലയാളി നടനും എം എൽ എ യുമായ മുകേഷിനെതിരെയും ആരോപണവുമായി ബോളിവുഡ് സാങ്കേതിക പ്രവർത്തക ടെസ്സ് ജോസഫും രംഗത്തെത്തിയിരുന്നു.

 

#MeToo കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു ‘വശീകരണശേഷിയുള്ള’ മന്ത്രി; തുറന്നു കാട്ടപ്പെട്ട് മാധ്യമ മാടമ്പിമാരും സിനിമാ താരങ്ങളും

ടൈംസ് ഓഫ് ഇന്ത്യ എഡിറ്ററിൽ നിന്നും ഞാന്‍ ലൈംഗിക പീഡനത്തിന് ഇരയായത് ഇങ്ങനെയൊക്കെയാണ്- നസ്രീൻ ഖാൻ എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍