ട്രെന്‍ഡിങ്ങ്

ശബരിമല യുവതി പ്രവേശനത്തിലും സംഘര്‍ഷത്തിലും പ്രതികരിച്ച്‌ ഐക്യരാഷ്ട്രസഭ തലവന്‍

‘ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന നിലപാട് തന്നെ എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ എന്നതാണ്.’ ഐക്യരാഷ്ട്രസഭ വക്താവ് ഫര്‍ഹാന്‍ ഹഖ്

ശബരിമലയിലെ യുവതി പ്രവേശനത്തിലും കേരളത്തിലെ സംഘര്‍ഷത്തിലും പ്രതികരണവുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. അന്റോണിയോ ഗുട്ടെറെസിന്റെ വക്താവായ ഫര്‍ഹാന്‍ ഹഖാണ് വിഷയത്തില്‍ പ്രതികരിച്ചത്. കേരളത്തിലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമല വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു ഫര്‍ഹാന്‍ ഹഖ്.

‘ഇന്ത്യന്‍ സുപ്രീംകോടതി പരാമര്‍ശിച്ച വിഷയമാണിത്. അതിനാല്‍ ഈ വിഷയം ഇന്ത്യന്‍ അധികൃതര്‍ക്ക് വിടുകയാണ്. നിയമത്തെ എല്ലാവരും ബഹുമാനിക്കണമെന്നാണ് ഐക്യരാഷ്ട്രസഭ ആഗ്രഹിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന നിലപാട് തന്നെ എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ എന്നതാണ്.’ ഫര്‍ഹാന്‍ ഹഖ് അഭിപ്രായപ്പെട്ടു.

ഹര്‍ത്താല്‍ ദിനം മിഠായിത്തെരുവില്‍ നടന്നത് ആസൂത്രിത കലാപ ശ്രമം; ഇനി പേടിച്ച് പിന്മാറില്ലെന്നു വ്യാപാരികള്‍

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നിലനില്‍ക്കെ അവരെ തടയുന്നത് മനുഷ്യാവകാശ ലംഘനമല്ലേയെന്ന ചോദ്യത്തിന് ‘രാജ്യത്തെ നിയമങ്ങള്‍ എല്ലാ പൗരന്മാരും പാലിക്കണമെന്നതിന് ഐക്യരാഷ്ട്രസഭ പ്രോത്സാഹിപ്പിക്കുന്നു’ എന്നായിരുന്നു മറുപടി. വെള്ളിയാഴ്ച പ്രസ് ബ്രീഫിംഗിലായിരുന്നു ഫര്‍ഹാന്‍ ഹഖ് പ്രതികരണം നടത്തിയത്.

സ്ത്രീകള്‍ക്ക് തുല്യ അവകാശത്തില്‍ ഇസ്ലാമും കത്തോലിക്ക സഭയും പോലുള്ള വിശ്വാസ സമൂഹങ്ങളുടെ കാര്യത്തിലും നിലപാട് അതു തന്നെയാണോ എന്ന ചോദ്യത്തിന് എല്ലാവരുടെയും കാര്യത്തില്‍ ഐക്യരാഷ്ട്രസഭ ഇങ്ങനെത്തന്നെയാണ്. അത് എങ്ങനെ നടപ്പാക്കുന്നു എന്നതാണ് കാര്യമെന്ന് അദ്ദേഹം പറഞ്ഞു നിര്‍ത്തി.

അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള പ്രത്യാഘാതം കേരള സര്‍ക്കാരിന് നേരിടേണ്ടി വരുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം

ബിജെപിക്കുള്ള മണ്ണ് ഒരുങ്ങിക്കഴിഞ്ഞോ? അക്രമം പടരുന്ന കണ്ണൂര്‍ സൂചിപ്പിക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍