വായിച്ചോ‌

കമ്മ്യൂണിസ്റ്റുകാര്‍ അംബേദ്കറെ ഏറ്റെടുക്കുന്നത് അപകടം, അവര്‍ അംബേദ്കറെ തോല്‍പ്പിക്കാന്‍ നടന്നവര്‍: ആര്‍എസ്എസ് മുഖവാരിക

Print Friendly, PDF & Email

പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രവും സുപ്രീംകോടതിയും ശ്രമിക്കുന്നുവെന്നാരോപിച്ച് ദളിത് സംഘടനകള്‍ രാജ്യത്തെമ്പാടും നടത്തിയ പ്രതിഷേധ സമരങ്ങളോട് പ്രതികരിക്കുകയായിരുന്നു എഡിറ്റോറിയല്‍.

A A A

Print Friendly, PDF & Email

കമ്മ്യൂണിസ്റ്റുകാര്‍ അംബേദ്കര്‍ പൈതൃകത്തെ സ്വാംശീകരിക്കുകയോ പ്രതിനിധാനം ചെയ്യുകയോ ചെയ്യുന്നത് ഏറ്റവും വലിയ അപകടമാണെന്ന് ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസറിന്റെ എഡിറ്റോറിയല്‍. ജീവിച്ചിരുന്ന കാലത്ത് അംബേദ്കര്‍ കടുത്ത വിയോജിപ്പുകള്‍ പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇപ്പോള്‍ അംബേദ്കറെ പ്രതിനിധീകരിക്കുന്നതിനായി അദ്ദേഹത്തിന്റെ നിലപാടുകള്‍ തങ്ങളുടെ സ്വന്തം നിലപാടുകളാണെന്ന് വ്യാഖ്യാനിക്കുകയാണെന്ന്  SAFEGUARDING AMBEDKAR’S LEGACY എന്ന മുഖപ്രസംഗത്തില്‍ ഓര്‍ഗനൈസര്‍ ആരോപിക്കുന്നു.

http://organiser.org//Encyc/2018/4/9/Editorial—Safeguarding-Ambedkar-s-Legacy.aspx

1952ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അംബേദ്കര്‍ ബോംബെ സിറ്റി നോര്‍ത്തില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് നേതാവായ എസ്‌ഐ ഡാങ്കെ ആഹ്വാനം ചെയ്തു. അംബേദ്കര്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നയാളാണ് എന്നാണ് ഡാങ്കെ അടക്കമുള്ള കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞിരുന്നത് – MISREADING BABASAHEB എന്ന പേരിലുള്ള കവര്‍ സ്റ്റോറിയില്‍ പറയുന്നു.

http://organiser.org//Encyc/2018/4/9/Dr-Ambedkar%E2%80%94The-Real-Legacy–Cover-Story—MisreadingBabasaheb.aspx

പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രവും സുപ്രീംകോടതിയും ശ്രമിക്കുന്നുവെന്നാരോപിച്ച് ദളിത് സംഘടനകള്‍ രാജ്യത്തെമ്പാടും നടത്തിയ പ്രതിഷേധ സമരങ്ങളോട് പ്രതികരിക്കുകയായിരുന്നു എഡിറ്റോറിയല്‍. സമരങ്ങളില്‍ മുസ്ലിങ്ങള്‍ പങ്കാളികളായതിനെയും ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു. ദളിതര്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരിക്കലും ഒന്നിക്കാനാകില്ലെന്നും ഇത് അംബേദ്കര്‍ തന്നെ തള്ളിക്കളഞ്ഞിട്ടുള്ളതാണെന്നും ഓര്‍ഗനൈസര്‍ അവകാശപ്പെട്ടു. ഉമര്‍ ഖാലിദും പ്രകാശ് അംബേദ്കര്‍ വേദി പങ്കിട്ടതിനെയും ലേഖനം വിമര്‍ശിച്ചു.

യഥാര്‍ത്ഥ അംബേദ്കര്‍ അനുഗാമി ഒരിക്കലും അക്രമത്തിന്റെ പാതയിലേക്ക് പോകുകയില്ലെന്നും സാമൂഹിക സാഹോദര്യം നിലനിര്‍ത്തിക്കൊണ്ട് ജാതീയതയെ എതിര്‍ക്കാനാണ് അംബേദ്കര്‍ പഠിപ്പിച്ചതെന്നും എഡിറ്റോറിയല്‍ പറഞ്ഞു. ദളിതരുടെ പ്രതിഷേധത്തെ വര്‍ഗ്ഗസമരമായി വ്യാഖ്യാനിക്കാനാണ് മാവോയിസ്റ്റുകളും നക്‌സലുകളും ശ്രമിക്കുന്നതെന്നും ലേഖനം പറയുന്നു. സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ നേടുവാന്‍ ഭരണഘടനാപരമായ രീതികളാണ് ഉപയോഗിക്കേണ്ടതെന്നും രക്തരൂഷിതമായ വിപ്ലവത്തിന്റെ പാത ഉപേക്ഷിക്കണമെന്നും പറയുന്നു അംബേദ്കര്‍ വചനം നല്‍കിയാണ് ഓര്‍ഗനൈസര്‍ എഡിറ്റോറിയല്‍ തുടങ്ങുന്നത്.

വായനയ്ക്ക്:

https://goo.gl/LCXhdH
https://goo.gl/RGjucU

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍