Top

ബിജെപി നേതാക്കളുടെ ടിപ്പു ജയന്തി ആഘോഷം: ഫോട്ടോകളുമായി പ്രകാശ് രാജ്

ബിജെപി നേതാക്കളുടെ ടിപ്പു ജയന്തി ആഘോഷം: ഫോട്ടോകളുമായി പ്രകാശ് രാജ്
ബിജെപി നേതാക്കളുടെ ടിപ്പു ജയന്തി ആഘോഷത്തിന്റെ ഫോട്ടോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് പ്രകാശ് രാജ്. 2010, 2012, 2013 വര്‍ഷങ്ങളില്‍ ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ഇഫ്താര്‍ പാര്‍ട്ടികളില്‍ നിന്നും മറ്റ് പരിപാടികളില്‍ നിന്നുമുള്ള ഫോട്ടോകളാണിത്. ഹനുമാന്റെ നാട്ടുകാരായ കര്‍ണാടകക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയെ കര്‍ണാടക ജനതാപക്ഷ നേതാവ് സയിദ് നിസാം അലി ആദരിക്കുന്നതാണ് ഒരു ഫോട്ടോ - 2013ലെ കര്‍ണാടക ജനതാപക്ഷ മൈനോരിറ്റി കണ്‍വെന്‍ഷനില്‍ നിന്നുള്ള ഫോട്ടോ. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടര്‍ 2012ല്‍ ബിജെപി മൈനോറിറ്റി മോര്‍ച്ച ബംഗളൂരുവില്‍ സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. മറ്റൊന്ന് ബംഗളൂരുവിലം ഈദ്ഗാഹ് മൈതാനത്ത് 2010ലെ ഇഫ്താര്‍ പാര്‍ട്ടിയില്‍ നിന്നുള്ളത്. ടിപ്പു സുല്‍ത്താന്റെ ചിത്രങ്ങളില്‍ കാണുന്ന തൊപ്പി ധരിച്ചാണ് യെദിയൂരപ്പയും ഷെട്ടറും മറ്റും നില്‍ക്കുന്നത്.




Next Story

Related Stories