വൈറല്‍

“ബ്ലോക് നരേന്ദ്ര മോദി”: ട്വറ്ററില്‍ വൈറലായി ‘മോദിയെ തടയല്‍’ ഹാഷ് ടാഗ്

Print Friendly, PDF & Email

വെറുപ്പ് പ്രചരിപ്പിക്കുന്നവരെ ഫോളോ ചെയ്യുന്ന ഇത്തരത്തിലുള്ള ഒരു പ്രധാനമന്ത്രിയെ ഫോളോ ചെയ്യുന്നതില്‍ ലജ്ജയുണ്ടെന്ന് ഒരു യുവതി. #BlockNarendraModi – Nation needs to do this – എന്ന് മറ്റൊരു രസികന്‍ പറയുന്നു.

A A A

Print Friendly, PDF & Email

ബ്ലോക് നരേന്ദ്ര മോദി എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഹാഷ് ടാഗ് ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. ഉണരേണ്ട സമയമായിരിക്കുന്നു. ഇല്ലെങ്കില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് നമ്മുടെ സ്വത്വം തന്നെ നഷ്ടപ്പെടുമെന്ന് ഒരു ട്വീറ്റ്. ലോകത്താകെയുള്ള മനുഷ്യരുടെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയാണ് പറയുന്നത്, നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടയുക എന്ന് #BlockNarendraModiയുടെ മറ്റൊരു ട്വീറ്റ്.

ഈ ഹാഷ് ടാഗിനെ എതിര്‍ത്തുകൊണ്ട് മോദി അനുകൂലികളുടെ ട്വീറ്റുകളും സജീവമാണ്. 33.7 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള മോദിയെ എങ്ങനെയാണ് നിങ്ങള്‍ തടയാന്‍ പോകുന്നതെന്ന് നോക്കെട്ടെ എന്നാണ് ഒരു മോദി ആരാധകന്റെ പ്രതികരണം. മോദിയെ ബ്ലോക്ക് ചെയ്താല്‍ നിങ്ങളെങ്ങനെ അദ്ദേഹത്തെ ട്രോളും കോണ്‍ഗ്രസുകാരെ, പപ്പുവിനെ പോലെ ചിന്തിക്കാതിരിക്കൂ എന്ന് മറ്റൊരു മോദി അനുകൂലി.

വെറുപ്പ് പ്രചരിപ്പിക്കുന്നവരെ ഫോളോ ചെയ്യുന്ന ഇത്തരത്തിലുള്ള ഒരു പ്രധാനമന്ത്രിയെ ഫോളോ ചെയ്യുന്നതില്‍ ലജ്ജയുണ്ടെന്ന് ഒരു യുവതി. #BlockNarendraModi – Nation needs to do this – എന്ന് മറ്റൊരു രസികന്‍ പറയുന്നു. വെറുപ്പും വര്‍ഗീയതയും പ്രചരിപ്പിക്കുന്നവരെ ഫോളോ ചെയ്യുന്ന പ്രധാനമന്ത്രിയെ പിന്തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതായും പലരും പറയുന്നു. ഏതായാലും ട്വിറ്ററില്‍ വൈറലായിരിക്കുകയാണ് #BlockNarendraModi ഹാഷ് ടാഗ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍