TopTop
Begin typing your search above and press return to search.

മുകേഷ് മുഴുക്കുടിയന്‍, സ്ത്രീവിരുദ്ധന്‍, പണത്തോട് ആര്‍ത്തി; നിരന്തരം തല്ലുമായിരുന്നു: സരിത അന്ന് പറഞ്ഞത്

മുകേഷ് മുഴുക്കുടിയന്‍, സ്ത്രീവിരുദ്ധന്‍, പണത്തോട് ആര്‍ത്തി; നിരന്തരം തല്ലുമായിരുന്നു: സരിത അന്ന് പറഞ്ഞത്

നടനും എംഎല്‍എയുമായ മുകേഷിനെതിരെ ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫിന്റെ ആരോപണത്തിന് പിന്നാലെ മുകേഷിനെതിരെ രണ്ട് വര്‍ഷം മുന്‍പ് ആദ്യ ഭാര്യ സരിത ഉന്നയിച്ച ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മുകേഷിനെ സിപിഎം രംഗത്തിറക്കിയപ്പോള്‍ ആണ് ആരോപണങ്ങളുമായി സരിത രംഗത്ത് വന്നത്.

മുകേഷ് എന്നെ ശാരീരികമായും മാനസികമായും ഒരുപാട് ഉപദ്രവിച്ചു. മുകേഷും സഹോദരിയും പണത്തോട് ആര്‍ത്തി കാണിക്കുന്നവരാണ്. തങ്ങളുടെ മക്കളെ നോക്കാന്‍ സഹോദരിക്ക് ശമ്പളം നല്‍കാന്‍ പോലും മുകേഷ് ആവശ്യപ്പെട്ടു. മുകേഷിന്റെ അച്ഛന്‍ ഒ മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യമൊക്കെ താന്‍ മൗനം പാലിച്ചത്. മക്കളെ പഠിപ്പിച്ചത് നടിമാര്‍ക്ക് ശബ്ദം നല്‍കി കിട്ടുന്ന സമ്പാദ്യം കൊണ്ടായിരുന്നു. കുട്ടികളുടെ അച്ഛന്‍ എന്ന നിലയ്ക്ക് ഒരു പിന്തുണയും മുകേഷ് നല്‍കിയിട്ടില്ല. കടുത്ത മദ്യപാനിയാണ്. തന്നെ മുകേഷ് മര്‍ദ്ദിക്കുന്നത് കുട്ടികള്‍ കാണാതിരിക്കാനാണ് അവരെ ബോര്‍ഡിംഗില്‍ ചേര്‍ത്തത്. കടുത്ത മദ്യപാനി കൂടിയാണ് മുകേഷ്. അന്യസ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിരുന്നു. അവരെല്ലാം കുടുംബജീവിതം നയിക്കുന്നവര്‍ ആയത് കൊണ്ട് അവരുടെ പേര് വെളിപ്പെടുത്തുന്നില്ല. ലോകത്ത് മറ്റൊരു സ്ത്രീയും തന്നെ പോലെ ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റിട്ടുണ്ടാവില്ല. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ്. വിവാഹം കഴിഞ്ഞത് മുതല്‍ അയാള്‍ തന്നെ ബുദ്ധിമുട്ടിച്ചിട്ടേ ഉള്ളൂ - സരിത പറയുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സത്യവാങ്മൂലത്തില്‍ നിന്ന് തന്റെയും മക്കളുടേയും പേര് നീക്കം ചെയ്തത് തങ്ങളെ ഞെട്ടിച്ചു. ചതിയനും വഞ്ചകനും മുകേഷ് വീണ്ടും വിവാഹം കഴിച്ച വിവരം ടിവിയിലൂടെയാണ് അറിഞ്ഞത്. മുകേഷിന് എതിരെ ഒരു വാര്‍ത്തയും പുറത്ത് വരാതിരിക്കാന്‍ അദ്ദേഹത്തിന് കേരളത്തില്‍ നല്ല സ്വാധീനമുണ്ട്. അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും മുകേഷിന് പിന്തുണയുമായി ഒപ്പമുണ്ട്. തെരഞ്ഞെടുപ്പിന് വേണ്ടി അമ്മമാരെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കുന്ന മുകേഷ് ചതിയനും വഞ്ചകനുമാണ് എന്ന് ജനം മനസിലാക്കും. സ്വന്തം കുടുംബത്തെ തിരിഞ്ഞ് നോക്കാത്തയാള്‍ എങ്ങനെയാണ് ജനപ്രതിനിധിയാവുക? മക്കളെ ഫോണില്‍ വിളിച്ച് മുകേഷ് പറഞ്ഞത് "അച്ഛന്‍ ജയിച്ച് മന്ത്രിയായാല്‍ അത് നിങ്ങളുടെ ഭാവിക്ക് നല്ലതാണ് എന്നും അമ്മയോട് പ്രശ്‌നമുണ്ടാക്കരുത് എന്ന് പറയണം" എന്നും ആയിരുന്നു.

സരിതയും മുകേഷും 1988ലാണ് പ്രണയവിവാഹിതരായത്. എന്നാല്‍ 2007 മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞായിരുന്നു താമസം. പിന്നീട് നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തു. ശരവണന്‍, ജീവ എന്നീ രണ്ട് മക്കളുമുണ്ട് ഇവര്‍ക്ക്. പിന്നീട് മുകേഷ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്തു. 2016 മേയില്‍ സരിത മാധ്യമങ്ങളോട് നടത്തിയ ഈ വെളിപ്പെടുത്തലുകള്‍ ബോളിവുഡില്‍ തനുശ്രീ ദത്ത തുടങ്ങി വച്ച പുതിയ 'മീ ടൂ കാംപെയിനിന്‍റെ പശ്ചാത്തലത്തിലാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

https://www.azhimukham.com/updates-mukesh-says-he-is-not-disturbed-lady-through-phone/

https://www.azhimukham.com/newsupdates-actor-mukesh-and-tess-joseph/


Next Story

Related Stories