സോഷ്യൽ വയർ

‘വർഗീയതയുടെ പരിപ്പ് ഇവിടെ വേവില്ല’: നബിദിന ബാനർ സ്ഥാപിക്കുന്ന അയ്യപ്പഭക്തരുടെ ചിത്രം നവമാധ്യമങ്ങളിൽ വൈറൽ ആകുന്നു

മതസൗഹാര്‍ദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്ന ഉദേശ്യത്തോടെ തൂണേരി കേന്ദ്രീകരിച്ച് നാട്ടൊരുമ കൂട്ടായ്മ രണ്ടു വർഷങ്ങൾക്ക് മുൻപാണ് രൂപവൽക്കരിച്ചത്

‘നാട്ടൊരുമ തൂണേരി’ യുടെ നബിദിന ബാനർ സ്ഥാപിക്കുന്ന അയ്യപ്പഭക്തരുടെ ചിത്രം നവമാധ്യമങ്ങളിൽ വൈറൽ ആകുന്നു. മതസൗഹാര്‍ദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്ന ഉദേശ്യത്തോടെ തൂണേരി കേന്ദ്രീകരിച്ച് നാട്ടൊരുമ കൂട്ടായ്മ രണ്ടു വർഷങ്ങൾക്ക് മുൻപാണ് രൂപവൽക്കരിച്ചത്. മുഹമ്മദ് നബിയുടെ ജന്മദിനത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് നാട്ടൊരുമയുടെ നേതൃത്വത്തില്‍ ബാനറുകളും മറ്റും സ്ഥാപിക്കുന്ന അയ്യപ്പ ഭക്തരുടെ ചിത്രം ഇന്നലെ മുതൽ നവമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ആണ് നേടിയിരിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശനവും അനുബന്ധ ചർച്ചകളും കേരളത്തിന്റെ സാമൂഹ്യ പരിസരത്തിൽ കലുഷിതമായ ഒരന്തരീക്ഷം സൃഷ്ടിക്കുമെന്ന് ധരിച്ചവർക്കുള്ള മറുപടി ആണ് ഈ ചിത്രം എന്ന് നവമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

നേരത്തെ പ്രളയം തകർത്ത മേഖലയിലെ ഇടപെടലുകൾക്ക് നാട്ടൊരുമ തുണേരിക്കു നാട്ടുകാർ ഉപഹാരം നൽകി ആദരിച്ചിരുന്നു. മഹാപ്രളയത്തിൽ നാശം വിതച്ച കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ തോട്ട് മുക്കം എന്ന പ്രദേശത്ത് വാസയോഗ്യമല്ലാതായിത്തീർന്ന കുറെ വീടുകൾ ,നാട്ടൊരുമ ,കൂട്ടായ്മയുടെ 36 അംഗ സംഗം ആവശ്യമായ സാധനങ്ങളുമായി അവിടെയെത്തി വയറിംഗ് പ്ലംബിങ്ങ് പെയിന്റിങ്ങ് കേടായ വാതിലുകൾ മാറ്റിപ്പണിയൽ തുടങ്ങിയവയിലൂടെ വാസയോഗ്യമാക്കി ,നാട്ടൊരുമ ,മുൻ എക്സിക്യുട്ടിവ് അംഗവും പെരിങ്ങത്തൂർ എൻ എ എം ഹൈസ്കൂൾ അദ്ധ്യാപകനുമായ ശ്രീധരൻ മാസ്റ്റർ ചെയർമാൻ ഹരീഷ് കുമാർ ഒ എം ഇസ്മയിൽ മാസ്റ്റർ തുടങ്ങിയവരുടെ നേത്യത്തത്തിലായിരുന്നു വിദഗ്ദ തൊഴിലാളിൾ അടങ്ങിയ സംഘം ദുരിതഭുമിയിൽ എത്തിയത്

അയ്യപ്പ ഭക്തർ നബിദിനാശംസകളുമായി തെരുവിൽ ഇറങ്ങിയ ചിത്രം പങ്ക് വെച്ച് കൊണ്ട് 41 ദിവസം വ്രതം നോറ്റിരിക്കുന്ന ഹൈന്ദവ സഹോദരന്മാരാണ് നബിദിനാഘോഷങ്ങളുടെ ബാനർ കെട്ടാൻ മതിലിൽ കയറി വിയർക്കുന്നത്. ഈ മണ്ണിലാണ് ചിലർ വർഗീയ വിഷം വിതക്കാൻ ശ്രമിക്കുന്നതെന്ന് നവമാധ്യമങ്ങളിലെ എഴുത്തുകാർ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍