Top

"നിങ്ങള്‍ എന്തൊരു ദുരന്തമാണ് ചങ്കരന്‍ വക്കീലേ?" ചെങ്ങന്നൂരിലെ എല്‍ഡിഎഫ് ജയത്തെ പരിഹസിച്ച ജയശങ്കറിന് സൈബര്‍ സഖാക്കളുടെ തെറിയഭിഷേകം

"നിങ്ങള്‍ എന്തൊരു ദുരന്തമാണ് ചങ്കരന്‍ വക്കീലേ?" ചെങ്ങന്നൂരിലെ എല്‍ഡിഎഫ് ജയത്തെ പരിഹസിച്ച ജയശങ്കറിന് സൈബര്‍ സഖാക്കളുടെ തെറിയഭിഷേകം
ഇടതുനിരീക്ഷകന്‍ എന്നാണ മാധ്യമങ്ങള്‍ അഡ്വക്കേറ്റ് എ ജയശങ്കറിനെ വിശേഷിപ്പിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യവുമാണ് സിപിഐയുടെ പോഷക സംഘടനയുടെ നേതാവ് കൂടിയായ എ ജയശങ്കര്‍. എന്നാല്‍ തന്റെ സ്വതസിദ്ധമായ ഭാഷാ ശൈലിയും, വിമര്‍ശനത്തിന്റെ രൂക്ഷതയും നിമിത്തം സി പിഎം നേതാക്കളുടെയും അണികളുടെയും മുഖ്യശത്രു ആയി എ ജയശങ്കര്‍ മാറി. മുണ്ടുടുത്ത മുസോളിനി എന്ന് പിണറായിയെ പരിഹസിച്ച ജയശങ്കര്‍ എം സ്വരാജിനെ കുരങ്ങന്‍ എന്ന് വിളിച്ചത് വലിയ വിവാദങ്ങള്‍ക്കും, വാക്കേറ്റങ്ങള്‍ക്കും ഹേതുവായിരുന്നു. എം സ്വരാജ് സോഷ്യല്‍ മീഡിയയില്‍ പരസ്യമായി തന്നെ ജയശങ്കറിനെ നേരിട്ടു. യാതൊരു നിലവാരവും ഇല്ലാത്ത ആരോപണങ്ങള്‍ ആണ് ജയശങ്കര്‍ ഉന്നയിക്കുന്നതെന്നും, അദ്ദേഹത്തിന്റെ ഭാഷ ശൈലിയും, കാലബോധവും അപരിഷ്‌കൃതം ആണെന്നും സ്വരാജ് തന്റെ ഫേസ്്ബൂക് പോസ്റ്റില്‍ കുറിച്ചിരുന്നു. നേതാക്കളെ തുടര്‍ച്ചയായി വിമര്‍ശിച്ചതിന്റെ ഫലമായി സോഷ്യല്‍ മീഡിയയില്‍ സിപിഎം അണികളുടെയും വിരോധത്തിന് ജയശങ്കര്‍ പത്രമായിട്ടുണ്ട്. ജയശങ്കര്‍ ആര്‍എസ്എസ് വേദികളില്‍ പ്രത്യക്ഷപ്പെട്ടത് വലിയ രീതിയില്‍ വിമര്‍ശനത്തിനിടയായിക്കിയിരുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയത്തെ കുറിച്ച് ജയശങ്കര്‍ കുറിച്ച പോസ്റ്റ് ആണ് ഇപ്പോള്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുന്നത്. പണം, ഭരണ സ്വാധീനം, സമുദായം. ഇവയെല്ലാം ഉപയോഗിച്ചാണ് ഇടതുപക്ഷം ചെങ്ങന്നൂരില്‍ വിജയിച്ചതെന്ന് ജയശങ്കര്‍ നിരീക്ഷിക്കുന്നു. 'ഇടതുപക്ഷ സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ജനക്ഷേമ നടപടികള്‍ക്ക് ലഭിച്ച അംഗീകാരമാണ് എന്നാണ് സഖാക്കള്‍ മദാറടിക്കുന്നത്. കസ്റ്റഡി മരണവും പോലീസിന്റെ വീഴ്ചകളുമൊക്കെ ഇതോടെ ലാപ്‌സായി പോലും. ചരിത്രം ആവര്‍ത്തിക്കുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബാര്‍ കോഴയും സോളാറും ജനം നിരാകരിച്ചു എന്നാണ് ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടത്.' ജയശങ്കര്‍ തുടരുന്നു. അതിനിടെ കേരള കോണ്‍ഗ്രസ് ഇല്ലാതെ ഇടതുപക്ഷ മുന്നണിക്ക് ജയിക്കാന്‍ കഴിയും എന്നാണ് കാനം രാജേന്ദ്രന്റെ അവകാശ വാദം എന്നും ചെങ്ങന്നൂരെ മാണി ഗ്രൂപ്പുകാര്‍ ഒന്നടങ്കം സജി ചെറിയാനാണ് വോട്ട് ചെയ്തത് എന്നത് അരമന രഹസ്യം ആണെന്നും പറഞ്ഞു കൊണ്ട് സ്വന്തം പാര്‍ട്ടിയെ കൂടി പ്രതിരോധത്തിലാക്കാന്‍ ജയശങ്കര്‍ മറന്നില്ല.

എന്നാല്‍ മികച്ച വിജയത്തിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ ഉള്ള എ ജയശങ്കറിന്റെ വിമര്‍ശനം അനുവദിച്ചു കൊടുക്കാന്‍ സോഷ്യല്‍ മീഡിയ സൈബര്‍ ഇടതര്‍ തയ്യാറായില്ല, ചെങ്ങന്നൂര്‍ ഇടതുപക്ഷം തോല്‍ക്കും എന്ന് പ്രവചിച്ച ജയശങ്കര്‍ ഇപ്പോള്‍ ന്യായീകരണവുമായി വന്നിരിക്കുന്നത് ദുരന്തമാണെന്നാണ് അവരുടെ വാദം. 'ചങ്കരന്‍ വക്കീല്‍' എന്നാണു ഭൂരിഭാഗം പേരും അദ്ദേഹത്തെ അഭിസംബോധന ചെയ്തിരിക്കുന്നത്. ജയശങ്കറിന്റെ കയില്‍ ഉള്ള അത്ര ജാതി തിരിചുള്ള കണക്ക് ദൈവം തമ്പുരാന്‍റെ കയില്‍ പോലും കാണില്ല. എന്ന ഒരു കമന്റിന് ആയിരം പേരാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

http://www.azhimukham.com/india-trending-palgarh-loksabha-byelection/

Next Story

Related Stories