വൈറല്‍

അര്‍ണാബിന്റെ ‘റിപ്പബ്ലിക്കി’നോട്‌ മലയാളികള്‍ പറഞ്ഞു: “കടക്ക് പുറത്ത്”; ഫേസ്ബുക്കിലെ റിവ്യു ഓപ്ഷന്‍ എടുത്തുകളഞ്ഞു

Print Friendly, PDF & Email

റിപ്പബ്ലിക്കിന്റെ പേജില്‍ റിവ്യു രേഖപ്പെടുത്തുക എന്നത് വലിയൊരു പ്രതിഷേധ കാമ്പെയ്‌നായി മാറിയിട്ടുണ്ട്.

A A A

Print Friendly, PDF & Email

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജിലുണ്ടായിരുന്ന റിവ്യു ഓപ്ഷന്‍ എടുത്തുകളഞ്ഞു. വലിയ തോതില്‍ നെഗറ്റീവ് റിവ്യുകളുമായി മലയാളികള്‍ നടത്തിയ കൂട്ട ആക്രമണത്തിന് പിന്നാലെയാണിത്. സംഘപരിവാര്‍ പ്രചാരണ തന്ത്രങ്ങളുടേയും ബിജെപി അനുകൂല നിലപാടുകളുടേയും ഭാഗമായി കേരളത്തെ കുറിച്ച് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് മലയാളികള്‍ ഇംഗ്ലീഷിലും മലയാളത്തിലും റിപ്പബ്ലിക്കിന്റെ പേജില്‍ പൊങ്കാലയിട്ടത്.

അഞ്ച് സ്റ്റാറുകളില്‍ ഒരെണ്ണമെങ്കിലും മാര്‍ക്ക് ചെയ്താലേ ചാനലിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയൂ. ഒരു സ്റ്റാര്‍ പോലും നിങ്ങള്‍ അര്‍ഹിക്കുന്നില്ലെന്ന് റിപ്പബ്ലിക്കിനേയും അര്‍ണാബ് ഗോസ്വാമിയേയും അഭിസംബോധന ചെയ്ത് പറയുന്ന മലയാളികള്‍ രൂക്ഷ വിമര്‍ശനവും പരിഹാസവുമാണ് ഒട്ടും മയമില്ലാതെ മുന്നോട്ട് വയ്ക്കുന്നത്. റിപ്പബ്ലിക്കിന്റെ പേജില്‍ റിവ്യു രേഖപ്പെടുത്തുക എന്നത് വലിയൊരു പ്രതിഷേധ കാമ്പെയ്‌നായി മാറിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍