വൈറല്‍

അയ്യപ്പസന്നിധിയില്‍ ആചാരസംരക്ഷകന്റെ ‘നടുവിരല്‍ നമസ്‌കാരം’

ഭീകരസംഘടനാ പ്രവര്‍ത്തകരെ പോലെ തുണി കൊണ്ട് മുഖം മൂടിയാണ് ഈ യുവാവ് നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരായ പ്രതിഷേങ്ങള്‍ക്ക് സംഘപരിവാര്‍ സംഘടനകള്‍ നേതൃത്വം നല്‍കുന്നതിനിടെ, സന്നിധാനത്ത് കറുപ്പുടുത്ത ഒരു ആചാര സംരക്ഷകന്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്ന ചിത്രം വൈറലാവുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ കാമറകളെ നോക്കിയാണ് ഈ പ്രകടനം. ഭീകരസംഘടനാ പ്രവര്‍ത്തകരെ പോലെ തുണി കൊണ്ട് മുഖം മൂടിയാണ് ഈ യുവാവ് നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ വലിയ ചര്‍ച്ചയായിട്ടുണ്ട്. “ദൈവത്തിന് മുന്നില്‍ ഭക്തിയോടെ കൈകൂപ്പുന്നവരെ കണ്ടിട്ടുണ്ട്, ദൈവ സന്നിധിയില്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നമസ്‌കരിക്കുന്നവരെ ആദ്യം കാണുകയാണ്” എന്നതടക്കമുള്ള കമന്റുകളാണ് വരുന്നത്.

‘അടിച്ചു കൊല്ലെടാ അവളെ’ ഭക്തയ്ക്ക് നേരെ നടപന്തലില്‍ പ്രതിഷേധക്കാരന്റെ ആക്രോശം

‘അടിച്ചു കൊല്ലെടാ അവളെ’ എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയർന്നു കേൾക്കുന്നത് അശ്ലീലം തന്നെയാണ് : എസ് ശാരദക്കുട്ടി

സ്ത്രീകള്‍ക്കെതിരെ പോര്‍വിളിയും കൊലവിളിയുമായി പാഞ്ഞടുക്കുന്ന ‘ഭക്തന്മാര്‍’; വിശ്വാസ സംരക്ഷണത്തിന്റെ സംഘപരിവാര്‍ മോഡല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍