വൈറല്‍

ബിജെപിയുടെ കുതിരക്കച്ചവടത്തെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കിലിട്ടു: യെച്ചൂരിക്ക് സംഘപരിവാര്‍ തെറിയഭിഷേകം

യെച്ചൂരിയുടെ പോസ്റ്റിന് താഴെ സംഘപരിവാര്‍ അനുകൂലികളാണ് തെറി വിളികളുമായി രംഗത്തെത്തിയിരിക്കുന്നത്. 2000 നോട്ട് കൊണ്ട് ഉപയോഗമില്ലെന്ന് ആര് പറഞ്ഞു എന്നാണ് വലിയൊരു പണപ്പെട്ടിയും വലിച്ചുകൊണ്ടുവരുന്ന കാര്‍ട്ടൂണ്‍ കഥാപാത്രം ചോദിക്കുന്നത്.

കര്‍ണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവടത്തെ പരിഹസിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തെറിയഭിഷേകം. യെച്ചൂരിയുടെ പോസ്റ്റിന് താഴെ സംഘപരിവാര്‍ അനുകൂലികളാണ് തെറി വിളികളുമായി രംഗത്തെത്തിയിരിക്കുന്നത്. 2000 നോട്ട് കൊണ്ട് ഉപയോഗമില്ലെന്ന് ആര് പറഞ്ഞു എന്നാണ് വലിയൊരു പണപ്പെട്ടിയും വലിച്ചുകൊണ്ടുവരുന്ന കാര്‍ട്ടൂണ്‍ കഥാപാത്രം ചോദിക്കുന്നത്. നോട്ട് നിരോധനത്തിന് ന്യായീകരണമായി പറഞ്ഞ കള്ളപ്പണ വേട്ട സംബന്ധിച്ച ബിജെപിയുടെ അവകാശവാദങ്ങളെ പരിഹസിക്കുക കൂടിയാണ് കാര്‍ട്ടൂണ്‍. ഒരേ അസഭ്യ പോസ്റ്റുകള്‍ തന്നെ സംഘപരിവാര്‍ അനുകൂലികള്‍ പല തവണ ആവര്‍ത്തിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍