TopTop
Begin typing your search above and press return to search.

വിരാട്-അനുഷ്‌ക ഗ്രാന്‍ഡ് വെഡ്ഡിംഗ്; ഭാവി പ്രവചിച്ച് ജ്യോതിഷികള്‍, തത്കാലത്തേക്ക് മാറ്റിവയ്ക്കാമോയെന്ന് ആരാധകര്‍

വിരാട്-അനുഷ്‌ക ഗ്രാന്‍ഡ് വെഡ്ഡിംഗ്;  ഭാവി പ്രവചിച്ച് ജ്യോതിഷികള്‍, തത്കാലത്തേക്ക് മാറ്റിവയ്ക്കാമോയെന്ന് ആരാധകര്‍

വിരാട് കോഹ്‌ലി-അനുഷ്‌ക ശര്‍മ വിവാഹം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. വിവാഹ തീയതി ഇതുവരെ പുറത്തു വിടാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളുമാണ് പുറത്തു വരുന്നത്. ഇറ്റാലിയിലെ ടസ്‌കാനിയിലുള്ള ഹെറിറ്റേജ് റിസോര്‍ട്ടിലാണ് വിവാഹവേദി ഒരുക്കിയിരിക്കുന്നത് ഡിസംബര്‍ പന്ത്രണ്ടോ പതിനെട്ടോ ആയിരിക്കും വിവാഹം നടക്കുകയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വിവാഹത്തിന് വളരെ കുറച്ച് പേര്‍ മാത്രമെ ക്ഷണിതാക്കളായിട്ടുള്ളതിനാല്‍ ഇരുവരും ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയശേഷം ഡിസംബര്‍ 26 ന് മുംബൈയില്‍ ഒരു വന്‍ സത്കാരം ഒരുക്കുന്നുണ്ട്. ഇതില്‍ ക്രിക്കറ്റിലെയും ബോളിവുഡിലേയും താരങ്ങള്‍ പങ്കെടുക്കും.

ഇറ്റലിയില്‍ നടക്കുന്ന വിവാഹത്തില്‍ അനുഷ്‌കയുടെയും വിരാടിന്റെയും കുടുംബാംഗങ്ങളും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്. ആമിര്‍ ഖാന്‍, ഷാരുഖ് ഖാന്‍, സച്ചിന്‍, യുവരാജ് എന്നിവര്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

പരമ്പരാഗത രീതിയിലുള്ള പഞ്ചാബി വിവാഹമായിരിക്കും ഇരുവരുടേതുമെന്നും അറിയുന്നു. പഞ്ചാബി വാദ്യഘോഷമായ ബാങ്ക ഡാന്‍സ് വിവാഹത്തിന് ഒരുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കനത്ത സുരക്ഷയാണ് ടാസ്‌കാനിയായിലെ ഹെറിറ്റേജ് റിസോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്.

അതേസമയം വിരാട്-അനുഷ്‌ക വിവാഹജീവിതത്തിന്റെ ഭാവി പ്രവചിച്ച് ചില ജ്യോതിഷികള്‍ രംഗത്തു വന്നിട്ടുണ്ട്. വിവാഹം കഴിയുന്നതോടെ ഇരുവരുടെയും കരിയറില്‍ വലിയ ഉയര്‍ച്ചകള്‍ ഉണ്ടാകുമെങ്കിലും രണ്ടുപേര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും രണ്ട് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിരാടും അനുഷ്‌കയും പരസ്പരം ഈഗോ വളര്‍ത്താതെ പ്രശ്‌നങ്ങളെ നേരിട്ടില്ലെങ്കില്‍ അനന്തരഫലം മോശമായിരിക്കുമെന്നാണ് ചില ജ്യോതിഷികള്‍ ചാനലുകളില്‍ വന്നിരുന്ന് പറയുന്നത്. വിരാടിനും അനുഷ്‌കയ്ക്കുമിടയില്‍ വൈകാരിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു മാലവ് ഭട്ട് എന്ന ജ്യോതിഷി ഒരു വാര്‍ത്ത ചാനലില്‍ പ്രവചിച്ചത്. ഇത് ഇരുവരേയും മാനസികമായി ബാധിക്കാമെന്നും ഭട്ട് മുന്നറിയിപ്പ് കൊടുക്കുന്നു. ഇരുവരുടെയും വിവാഹജീവിതത്തിന്റെ വിജയകരമായ യാത്രയ്ക്ക് ഗ്രഹങ്ങളുടെ സ്വാധീനം നിര്‍ണായകമാണെന്നും അടുത്ത രണ്ടുവര്‍ഷം വിരാടിനും അനുഷ്‌കയ്ക്കും നിര്‍ണായകമായിരിക്കുമെന്നും ആ ജ്യോതിഷി പ്രവചിക്കുകയാണ്.

അതേസമയം വിരാടിന്റെ അഭാവത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയ ടീം ഇന്ത്യ ആദ്യ കളിയില്‍ ദയനീയ പരാജയമാണ് ഏറ്റു വാങ്ങിയത്. ധോണിയുടെ ചെറുത്ത് നില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ 50 റണ്‍സ് പോലും എടുക്കാനാവാതെ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര കൂടാരം കയറുമായിരുന്നു. ഏഴു വിക്കറ്റിന്റെ വിജയം ശ്രീലങ്ക സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ കൂട്ടമായി വന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നത് വിവാഹം തത്കാലത്തേക്ക് മാറ്റിവച്ച് കോഹ്‌ലി ടീം ഇന്ത്യക്കൊപ്പം ചേരണമെന്നായിരുന്നു!

Next Story

Related Stories