UPDATES

ട്രെന്‍ഡിങ്ങ്

സവര്‍ണ്ണര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഞങ്ങള്‍ ഹിന്ദു; അല്ലാത്തപ്പോള്‍ ഞങ്ങളെല്ലാം ജന്തു: വെള്ളാപ്പിള്ളി

മുമ്പ് ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തങ്ങള്‍ ആര്‍എസ്എസിനൊപ്പമില്ലെന്ന് പ്രഖ്യാപിച്ച് വെള്ളാപ്പള്ളി കയ്യടി നേടിയിരുന്നു

സവര്‍ണ്ണര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഈഴവ സമുദായാംഗങ്ങളെ ഹിന്ദുവായി കണക്കാക്കുമെന്നും അല്ലാത്തപ്പോള്‍ ജന്തുവായി കണക്കാക്കുമെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്ന് വൈകിട്ട് 7.30ന് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ചുരം എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് വെള്ളാപ്പള്ളി ഇങ്ങനെ പറഞ്ഞത്. പരിപാടിയുടെ പ്രചരാണാര്‍ത്ഥം ചാനല്‍ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ ഈ പ്രസ്താവന പ്രചരിപ്പിക്കുന്നുണ്ട്.

മുമ്പ് ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തങ്ങള്‍ ആര്‍എസ്എസിനൊപ്പമില്ലെന്ന് പ്രഖ്യാപിച്ച് വെള്ളാപ്പള്ളി കയ്യടി നേടിയിരുന്നു. ശബരിമല വിധിക്കെതിരെ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന പ്രതിഷേധങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. വിധിക്കെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞ വെള്ളാപ്പള്ളി വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്നും വ്യക്തമാക്കി. വിധിക്കതിരെ അടുത്ത വിമോചന സമരം നടത്താമെന്നാണ് ഉദേശമെങ്കില്‍ പൊള്ളത്തരം തുറന്ന് കാട്ടാന്‍ സമാന ചിന്താഗതിക്കാരുമായി എസ്എന്‍ഡിപി മുന്നോട്ടുപോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിധിയെ അംഗീകരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. വിധിയെ പ്രവൃത്തികൊണ്ട് മറികടക്കണം. സ്ത്രീകള്‍ പോകണമെന്ന് തനിക്ക് അഭിപ്രായില്ല. എന്നാല്‍ വിധിക്കെതിരായ പ്രതിഷേധിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ തന്ത്രി കുടുംബം മാറി നിന്നത് മാന്യതയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബിജെപിയും കോണ്‍ഗ്രസും നിലപാട് മാറ്റിക്കളിക്കുകയാണ്. വിധിയുടെ മറവില്‍ തങ്ങള്‍ക്ക് പിറകില്‍ ആളെക്കൂട്ടാനുള്ള ശ്രമമാണ് ബിജെപി നടക്കുന്നത്. സ്ത്രീകളെയും കൂട്ടി പ്രതിഷേധത്തിന് ഇറങ്ങുന്നവര്‍ ഇത് തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുന്നു. ഹിന്ദു സമൂഹത്തെ സംരക്ഷിക്കാന്‍ സമരവുമായി ഇറങ്ങുമ്പോള്‍ എല്ലാ സംഘടനകളുമായി ആലോചിക്കേണ്ടതായിരുന്നു. ഹിന്ദുക്കളോട് വലിയ അവഗണനയാണ് സര്‍ക്കാര്‍ കാണിച്ചതെന്ന ബോധ്യപ്പെടുത്തന്ന തരത്തിലായിരുന്നു സമരം നടത്തേണ്ടത്. അത്തരത്തില്‍ ഒരു ഹിന്ദു സംഘടനയും അത്തരമൊരു നീക്കം നടത്തിയതായി അറിയില്ല. തമ്പ്രാക്കന്‍മാര്‍ തീരുമാനിച്ച് അടിയാന്‍മാരെ വിളിക്കുന്ന തരത്തിലുള്ള നീക്കം മാന്യതയല്ലെന്നും വെള്ളാപ്പള്ളി പറയുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാറിനെതിരെയും വെള്ളാപ്പള്ളി രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. പ്രതിഷേധങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയത് പ്രസിഡന്റിന്റെ നിലപാടുകളായിരുന്നു. നിലപാടും നിലവാരവും ഇല്ലാത്ത വ്യക്തിയാണ് പത്മകുമാര്‍ എന്നും വെള്ളാപ്പള്ളി പറഞ്ഞു. വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കാന്‍ സര്‍ക്കാരിന് ആവില്ലെന്ന് മുഖ്യമന്ത്രിയടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ദേവസ്വം പ്രസിഡന്റ് സര്‍ക്കാന്‍ നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത്. ഇദ്ദേഹം സര്‍ക്കാരിന്റെ പ്രതിനിധിയാണെന്ന മറന്ന് പ്രവര്‍ത്തിക്കുകയാണ് ഉണ്ടായത്. പിന്നീട് നിലപാട് വീണ്ടും മാറ്റി. രണ്ട് ഇടങ്ങളിലും അദ്ദേഹം നില്‍ക്കാനാണ് ശ്രമിച്ചത്. ഇത് മനസിലാക്കിയാണ് യുവമോര്‍ച്ച അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രകടനം നടത്തിയത്. നിലപാടില്ലാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കണമെന്ന യുവമോര്‍ച്ചയുടെ ആവശ്യത്തോട് യോജിക്കുന്നെന്നും അദ്ദേഹം പറയുന്നു. ആര്‍എസ്എസിനെ സുഖിപ്പിക്കുകയാണ് അദ്ദേഹം. ഇങ്ങനെപോയാല്‍ ഇടതു പക്ഷത്തിന്റെ കുതികാല്‍ വെട്ടിയെന്ന് അദ്ദേഹത്തെ വിളിക്കേണ്ടിവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയുടെ പ്രശ്നങ്ങള്‍ പറഞ്ഞ് ഹിന്ദുക്കള്‍ തമ്മില്‍ തല്ലുന്നതിന്റെ ആവശ്യമില്ല. റിവ്യൂ ഹരജിയില്‍ പ്രശ്‌നം തീരുമെങ്കില്‍ എന്തിനാണ് വഴക്ക്. സര്‍ക്കാര്‍ നിലപാട് പിണറായി പറഞ്ഞിട്ടുണ്ട്. ചര്‍ച്ചക്ക് തയ്യാറാണെന്ന വിശാലമനസ്‌കത അദ്ദേഹം കാണിച്ചു. അദേഹത്തിന്റെത് തുറന്ന സമീപനമാണെന്നും വെള്ളാപ്പള്ളി പറയുന്നു. 28 ശതമാനം വരുന്ന ഈഴവ സമുദായത്തെയും പട്ടിക ജാതിക്കാരെയും പട്ടിക വര്‍ഗ്ഗക്കാരെയും പ്രതിഷേധങ്ങളിലേക്ക് വിളിച്ചതായി തനിക്ക് അറിവില്ല. വെള്ളാപ്പള്ളി നടേശന്‍ പറയുന്നു.

സമരത്തില്‍ പിന്തുണ ആവശ്യപ്പെട്ട് എസ്എന്‍ഡിപിയെ സമീപിച്ചതായി ആര്‍എസ്എസ് സംസ്ഥാന തലവന്‍ ഗോപാലന്‍ കുട്ടി കഴിഞ്ഞ ദിവസം അഴിമുഖത്തോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്തുണയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഗോപാലന്‍ കുട്ടി വെളിപ്പെടുത്തി. ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് എസ്എന്‍ഡിപിയും കെപിഎംഎസും പോലുള്ള സമുദായ സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്.

‘നിനക്കെന്നാടീ അമ്മിഞ്ഞ മറയ്ക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയത്?’ ശബരിമല വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ യുവതിക്ക് ജാതി അധിക്ഷേപം

ചെട്ടികുളങ്ങരയിലെ ഈഴവശാന്തി ഇന്നും ശ്രീകോവിലിന് പുറത്തുതന്നെ; ‘എന്നെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഈ സവര്‍ണന്മാരാണ് ഹിന്ദുക്കളോട് ഒന്നിക്കാന്‍ പറയുന്നത്’

ശബരിമലയുടെ പേരില്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്ന ഈഴവരോടാണ്; ആരാണ് ലളിത എന്നറിയാമോ?

ശബരിമലയില്‍ അവകാശമുണ്ടായിരുന്ന ഈഴവ കുടുംബത്തിന് സംഭവിച്ചത് ഇതാണ്; വിശ്വാസ സംരക്ഷകര്‍ ഓര്‍ക്കേണ്ട ചരിത്രം

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

ശബരിമല: വിമോചന സമരമാണ് ലക്ഷ്യമെങ്കില്‍ എതിര്‍ത്തുതോല്‍പ്പിക്കുമെന്ന് വെള്ളാപ്പള്ളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍