UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി ദി പീപ്പിള്‍ അഥവ ജനാധിപത്യത്തിന്റെ ആഘോഷം; തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു

രാജ്യമാകെ ആളിപ്പടരാന്‍ ഒരു ജ്വാല സംസ്ഥാനതലസ്ഥാനത്തു കൊളുത്തുകയാണ് ഇന്ന്

ഏതെങ്കിലും കൊടിയുടേയോ ബാനറിന്റേയോ കീഴിലല്ലാതെ നടത്തുന്ന ഒരു പകല്‍ നീളുന്ന ഭരണഘടനാ സംരക്ഷണ മഹാസംഗമം വീ ദി പീപ്പിള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ഇന്ത്യന്‍ ഭരണഘടന ഛിദ്രശക്തികളില്‍ നിന്ന് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യമാകെ ആളിപ്പടരാനുള്ള ഒരു ജ്വാലയാണ് വീ ദി പീപ്പിള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യവാചകമാണ് സംഗമത്തിന്റെ പേരായി സ്വീകരിച്ചിരിക്കുന്നത്- ‘വീ ദ പീപ്പിള്‍’. ഊരാളി ബാന്‍ഡിന്റെ സംഗീത പരിപാടിയോടെയാണ് ഇന്ന് രാവിലെ വി ദി പീപ്പിള്‍ സംഗമം തുടക്കം കുറിച്ചിരിക്കുന്നത്. ആരും കുത്തകയാക്കിയിട്ടില്ലാത്ത ‘മജന്ത’ ആണ് സംഗമത്തിന്റെ ഔദ്യോഗിക നിറമായി നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും. ചടങ്ങില്‍ ഭരണഘടനാ പ്രതിജ്ഞയെടുത്തു. മേയര്‍ വി കെ പ്രശാന്താണ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ ആയിരക്കണക്കിനാളുകള്‍ പ്രതിജ്ഞ ഏറ്റുചൊല്ലി.

കേരളത്തിലെ തെരുവുകളും മാധ്യമങ്ങളും ഇതുവരെ പറഞ്ഞത് കേരളം ഭരണഘടനാവിരുദ്ധമായും സ്ത്രീവിരുദ്ധമായും നിയമവ്യവസ്ഥാവിരുദ്ധമായും ചിന്തിക്കുന്നു എന്നാണ്. എന്നാല്‍ ഏതു മലയാളിക്കും അറിയാം അതൊരു ചെറുന്യൂനപക്ഷത്തിന്റെ മാത്രം നിലപാടാണെന്ന്. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ അതിനായിരുന്നു ഇതുവരെ ദൃശ്യത. എന്നാല്‍, ഇതിലെ അപകടം തിരിച്ചറിഞ്ഞു പൊതുസമൂഹം ഇന്ന് ഉണരുകയാണ്. ഇനി അതിന്റെ ദൃശ്യതയാകും തെരുവുകളിലും പൊതുവിടങ്ങളിലും മാധ്യമങ്ങളിലും. നമ്മുടെ രാജ്യത്തെ സംരക്ഷിക്കാന്‍, ഭരണഘടനയെ സംരക്ഷിക്കാന്‍, അവകാശങ്ങള്‍ സംരക്ഷിക്കാന്‍, നിയമവ്യവസ്ഥയെ സംരക്ഷിക്കാന്‍, അന്തസ്സും സമത്വവും സ്വാതന്ത്ര്യവും അടക്കമുള്ള സാമൂഹികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍, ശാസ്തബോധവും യുക്തിചിന്തയും ഉയര്‍ത്തിപ്പിടിക്കാന്‍ കേരളം ഉണരുകയാണ്; കരളുറപ്പുള്ള കേരളം!

രാജ്യമാകെ ആളിപ്പടരാന്‍ ഒരു ജ്വാല സംസ്ഥാനതലസ്ഥാനത്തു കൊളുത്തുകയാണ് ഇന്ന്. ഒരു കൊടിക്കും കീഴിലല്ലാതെ ഭരണഘടനയ്ക്കുവേണ്ടി എണ്ണമറ്റ കുടുംബങ്ങള്‍ ഒത്തുകൂടുന്നു. ഒരുപകലും ഒരുരാവും. വാക്കും ചിന്തയും പാട്ടും കവിതയും കളിയും ചിരിയും നാടകവും സിനിമയും എല്ലാമായി സ്വാതന്ത്ര്യത്തിന്റെ, സമത്വത്തിന്റെ, മതനിരപേക്ഷതയുടെ, ആധുനികതയുടെ ഐക്യപ്പെടല്‍. രാജ്യമാകെ പകര്‍ത്താന്‍ ഒരു മാതൃക We the PEOPLE.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍