TopTop

ഒരു പെണ്ണ് പോണ്‍ കണ്ടാല്‍ കുരു പൊട്ടുന്ന 'സൈബര്‍ ആങ്ങളമാര്‍'

ഒരു പെണ്ണ് പോണ്‍ കണ്ടാല്‍ കുരു പൊട്ടുന്ന
ഒരു സ്ത്രീ പോണ്‍ വീഡിയോയെക്കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ കേരളത്തിലും ഫേസ്ബുക്കിലും എന്ത് സംഭവിക്കും. ഒരു സ്ത്രീ പോണ്‍ വീഡിയോയെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ എത്ര മാത്രം മോശമായ പ്രതികരണങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വരുക എന്ന അനുഭവമാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും ചലച്ചിത്ര പ്രവര്‍ത്തകയുമായ അനു ചന്ദ്ര പങ്ക് വഹിക്കുന്നത്. പോണ്‍ വീഡിയോയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന ഒരു ട്രോള്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്നാണ് അനുചന്ദ്രക്കെതിരെ ലൈംഗികച്ചുവയുള്ള അസഭ്യ വര്‍ഷവുമായി പലരും രംഗത്തെത്തിയത്.എന്നാ പിന്നെ നീ അതിലും കൂടെ ആക്ട് ചെയ്യൂ. എന്നിട്ട് നിന്റെ ഒരു തുണ്ടുപടം ഇറക്കൂ. നല്ല കളക്ഷന്‍സ് ആയിരിക്കും എന്നാണ് മെല്‍വിന്‍ സി മാത്യു എന്ന യുവാവിന്റെ അഭിപ്രായം.ഉണ്ണി രാജ് എന്ന ചെറുപ്പക്കാരന്‍ ആണ് തന്‍റെ ഇന്‍ബോക്സില്‍ മെസേജ് ചെയ്ത അസഭ്യ സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ടും അനു ചന്ദ്ര ഷെയര്‍ ചെയ്തിട്ടുണ്ട്.അനു ചന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

പോണോഗ്രാഫിയെ പറ്റി തുറന്നു എഴുതുമ്പോൾ, പോയി അതിൽ അഭിനയിച്ചു നിന്റെ തുണ്ടുപടം ഇറക്കെടി എന്നു പറയുന്നതിന് പുറകിലെ ആണാധികാരബോധത്തോടുള്ള പുച്ഛം തുറന്നു തന്നെ അറിയിക്കട്ടെ. പുരുഷന് ഇല്ലാത്തതും സ്ത്രീക്ക് മാത്രമുള്ളതുമായ "മാനം" എന്ന വ്യവസ്ഥിതിയുടെ ചട്ടക്കൂടിനകത്തു നിന്ന് പുറത്തു കടന്ന് കെട്ടുപാടുകൾ പൊട്ടിച്ച് പോണോഗ്രാഫിയെ അനുകൂലിച്ചു കൊണ്ട് നിലപാട് പറയുന്ന പെണ്ണിന് നേരെ മിനിമം സദാചാരവാദികളുടെ വെർബൽ ആക്രമണം എങ്കിലും കൂടിയേ തീരൂ.അതാണല്ലോ കപടസദാചാരവാദികളുടെ അലിഖിത നിയമവും.മനുഷ്യന്റെ വൈകാരികസത്തയായ സെക്സിനെ കുറിച്ച്,അത്തരം വികാരങ്ങളേയോ ആഗ്രഹങ്ങളേയോ പോര്ണോഗ്രാഫിയെയോ കുറിച്ച് ഒരു പെണ്ണിന് തുറന്നെഴുത്തുവാനോ, അഭിപ്രായം രേഖപ്പെടുത്തുവാനോ ഉള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുകയോ അല്ലെങ്കിൽ തന്റെ വൈകാരിക ജീവിതത്തെ കുറിച്ചുള്ള തുറന്നുപറച്ചിലുകളെ നിഷേധിക്കപ്പെടുകയോ ചെയ്താൽ അത് അടിച്ചമര്ത്താൻ ശ്രമിച്ചാൽ അന്തര്മൂകമായ ധാര്മികപീഡനത്തിലേക്ക്‌ അവളെ നായിക്കുവാനുള്ള ശ്രമം കൂടിയാണത്. അതിനു പുറത്തു കടന്നു കൊണ്ട് അത്തരം തുറന്നുപറച്ചിലുകൾ പെണ്ണ് കൂടി നടത്തുമ്പോൾ ആണാധികാരത്തിന്റ വയലൻസ് ഇരട്ടിക്കുന്നത് വല്ലാത്ത വിധത്തിൽ ഇപ്പോൾ അറിയുന്നുണ്ട്.

ഇഷ്ടമില്ലാത്തത് പറയുന്ന പെണ്ണിനെ ലൈംഗിക പരാമർഷത്തോടെ അസഭ്യം പറയുകയും, ബലാത്സംഗം ചെയ്യുമെന്നും പ്രഖ്യാപിക്കുകയും ചെയുന്ന ആണാധികാരം പേറുന്ന മലയാളി സൈബർ ഇടങ്ങളിൽ പെണ്ണ് സെക്സിനെ കുറിച്ച് പറയുമ്പോൾ നെറ്റി ചുളിക്കുന്നതിനു പുറകിലെ മനശാസ്ത്രം അപലപനീയം തന്നെ. പോണ്ഹബ്ബിന്റെ കണക്കുപ്രകാരം പോണ് തിരയുന്നവരുടെ എണ്ണത്തില് ഇന്ത്യ നാലാം സ്ഥാനത്തു എത്തി നിൽക്കുമ്പോൾ ഒരു പെണ്ണ് അത് കാണുന്നെന്നു പറയുമ്പോൾ, അതിനെ കുറിച്ച് എഴുതുമ്പോൾ നിങ്ങൾക്കിത്ര അസ്വസ്ഥത അനുഭവപ്പെടുന്നു എങ്കിൽ അത് എന്നെ ബാധിക്കുന്ന കാര്യമേയല്ല. സാഹചര്യമനുസരിച്ചു പോണ് വീഡിയോസ് അതിന്റെതായ പക്വതയോടെ തന്നെ ആസ്വദിക്കുവാനുള്ള പ്രാപ്തി എനിക്കുണ്ട്. അത് തുറന്നു പറയുവാനുമുള്ള ചങ്കൂറ്റവും ഉണ്ട്. അത് കൊണ്ട്തന്നെ ആണാധികാരത്തിന്റെ വേർബൽ ആക്രണമണം നേരിടേണ്ടി വരുമ്പോൾ അത് തുറന്നു കാണിക്കുവാനുമുള്ള ധൈര്യവും ഉണ്ട്. അതിന്റെ പേരിലുള്ള സൈബർ ആക്രമണത്തിന്റെ അസ്വസ്ഥത എല്ലായിപ്പോഴും കടിച്ചമർത്തി സഹിക്കേണ്ട കാര്യം എനിക്കില്ല. ഇനിയും ഇതേ പേരിൽ നിങ്ങൾക്കിത്ര ചൊറിച്ചിൽ അനുഭവപ്പെടുന്നു എങ്കിൽ നിങ്ങൾ സ്വയം ചൊറിയാൻ തയ്യാറാവുകയെ നിവൃത്തിയുള്ളൂ. അങ്ങനെ ആർഷഭാരത സംസ്കാരം ഇന്ബോക്സിലും കമന്റ് ബോക്സിലുമായി നിറക്കുകയും, തെറിവിളികളായി പറയുകയും പഠിപ്പിക്കുകയും ചെയ്തോളൂ. അവകാശങ്ങൾക്കുവേണ്ടി പ്രതിരോധം തീർക്കുവാൻ ഞാനും തയ്യാറായിക്കൊള്ളാം. കാരണം ഇവിടെ നിലനിൽക്കുക എന്നത് കൂടി ആവശ്യമാണല്ലോ.

(പോണോഗ്രാഫിയുമായി ബന്ധപ്പെട്ട് ഇനി ഒരു വിശദീകരണം ഉണ്ടായിരിക്കുന്നതല്ല എന്നു കൂടി അറിയിക്കുന്നു.)
Next Story

Related Stories