ന്യൂസ് അപ്ഡേറ്റ്സ്

റെസ്‌റ്റോറന്റിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ദേശീയഗാനത്തിനായി 52 സെക്കന്‍ഡ് എഴുന്നേറ്റു നില്‍ക്കാനാവില്ലേ? അനുപം ഖേര്‍

ദേശീയ ഗാനത്തെ ബഹുമാനിക്കുന്നത് ഒരു വ്യക്തിയുടെ ഔന്നിത്യമാണ് കാണിക്കുന്നത്

സിനിമ തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍, അത് ഒരു പൗരന്റെ ഒന്നിത്യമാണ് കാണിക്കുന്നതെന്ന് അനുപം ഖേര്‍. സിനിമ തിയേറ്ററിലെ റെസ്‌റ്റോറന്റിനു മുന്നില്‍ ക്യൂ നില്‍ക്കാന്‍ കുഴപ്പമില്ല. എന്നാല്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ 52 സെക്കന്‍ഡ് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നാണ് അനുപം ഖേര്‍ ചോദിക്കുന്നത്. പ്രമോദ് മഹാജന്‍ സ്മാരക പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പൂനെയില്‍ സംസാരിക്കുകായിരുന്നു ഖേര്‍.

ചില ആളുകള്‍ പറയുന്നത് തിയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്നാണ്. എന്നെ സംബന്ധിച്ച് ദേശീയഗാനത്തിനു മുന്നില്‍ എഴുന്നേറ്റ് നില്‍ക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ഔന്നിത്യം വെളിവാകുകയാണ്. പിതാവിനെ, അധ്യാപകനെ എഴുന്നേറ്റു നിന്നു ബഹുമാനിക്കുന്നതുപോലെയാണ് ദേശീയഗാനത്തെയും ബഹുമാനിക്കുന്നത്. രാജ്യത്തോടുള്ള ബഹുമാനം പ്രകടിപ്പിക്കല്‍ കൂടിയാണത്; അനുപം ഖേര്‍ ചൂണ്ടിക്കാട്ടി.

ആരാണ് കൂടിയ കാവി? ഗജേന്ദ്ര ചൗഹാനോ അതോ അനുപം ഖേറോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍