UPDATES

ട്രെന്‍ഡിങ്ങ്

പ്രധാനമന്ത്രിയേയോ ആര്‍എസ്എസിനേയോ വിമര്‍ശിച്ചാല്‍ കൊന്ന് കളയും: മലയാളിയായ ടൈംസ് ഓഫ് ഇന്ത്യ ലേഖികക്ക് ഭീഷണി

ദീക്ഷ ശര്‍മ്മയ്ക്ക് ലഭിച്ചത് പോലുള്ള ഭീഷണി സന്ദേശങ്ങളാണ് റോസമ്മയ്ക്കും വന്നിരിക്കുന്നത്. റോസമ്മ പൊലീസ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ആക്രമണങ്ങള്‍ നേരിടുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ വധഭീഷണി സന്ദേശങ്ങളും പെരുകുന്നു. രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഏറ്റവുമൊടുവില്‍ വധഭീഷണി സന്ദേശങ്ങള്‍ വന്നിരിക്കുന്നത്. ക്വിന്റ് റിപ്പോര്‍ട്ടറായ ദീക്ഷ ശര്‍മക്ക് വധഭീഷണി വന്നത് ഇന്നലെയാണ്. റാപ്പ് ഗായകന്‍ ഓംപ്രകാശ് മിശ്രയുടെ ലൈംഗികച്ചുവയുള്ള ‘ബോല്‍ നാ ആന്‍ടി കോ ക്യാ’ എന്ന യൂടൂബ് ഗാന വീഡിയോയ്‌ക്കെതിരെ രംഗത്ത് വന്നതിനാണ് ദീക്ഷ ശര്‍മ്മക്കെതിരെ ഭീഷണി വന്നത്. മധ്യവയസ്‌കയായ സ്ത്രീയോട് യുവാവ് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യപ്പെടുന്നതാണ് വീഡിയോയുടെ പ്രമേയം. സഹസ്രാബ്ദ ഗാനമായി തിരഞ്ഞെടുക്കപ്പെട്ട ഈ യൂടൂബ് വീഡിയോ ബ്ലോക്ക് ചെയ്യണമെന്ന് ദീക്ഷ ആവശ്യപ്പെട്ടിരുന്നു. ഇന്ന് വാട്‌സ് അപ്പ് വഴി വധഭീഷണി ലഭിച്ചിരിക്കുന്നത് ജയ്പൂരിലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടറും മലയാളിയുമായ റോസമ്മ തോമസിനാണ്. 9153440409 എന്ന നമ്പറില്‍ നിന്നാണ് ഭീഷണി വന്നിരിക്കുന്നത്. റോസമ്മ തോമസ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്.

ദീക്ഷ ശര്‍മ്മയ്ക്ക് ലഭിച്ചത് പോലുള്ള ഭീഷണി സന്ദേശങ്ങളാണ് റോസമ്മയ്ക്കും വന്നിരിക്കുന്നത്. റോസമ്മ പൊലീസ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. ട്രൂകോളറില്‍ സര്‍ച്ച് ചെയ്തിട്ടും പേര് കണ്ടെത്താന്‍ കഴിഞ്ഞില്ല. പശ്ചിമബംഗാളിലാണ് നമ്പര്‍ ലൊക്കേഷനെന്ന് മനസിലായിട്ടുണ്ട്. അതേസമയം ദീക്ഷ ശര്‍മയ്ക്ക് മറ്റ് രണ്ട് നമ്പറുകളില്‍ നിന്നാണ് ഭീഷണി സന്ദേശങ്ങള്‍ വന്നിരിക്കുന്നത്. 8459242619, എന്നീ 8647082714 നമ്പറുകളില്‍ നിന്ന്. ഗൗരി ലങ്കേഷിന്റെ കൊലപാതകം ഉദാഹരണമാക്കി പറഞ്ഞാണ് ഭീഷണി സന്ദേശം. Crop insurance: Farmers taken for a ‘premium’ ride എന്ന ലേഖനമാണ് സംഘപരിവാര്‍ അനുകൂലികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രധാന്‍മന്ത്രി ഫസല്‍ ബീമ യോജന പദ്ധതിയെ ഈ ലേഖനം വിമര്‍ശിക്കുന്നു. വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 2016ലെ പദ്ധതി വെറും തട്ടിപ്പായിരുന്നുവെന്ന് റോസമ്മയുടെ ലേഖനത്തില്‍ പറയുന്നു. ഈ സ്റ്റോറി ഇപ്പോള്‍ വെബ്‌സൈറ്റിലും ലഭ്യമല്ല. ഫ്രോഡ് (വഞ്ചന) എന്ന വാക്ക് നീക്കം ചെയ്യണമെന്ന് റോസമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക വിശദീകരണം ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് മാറ്റങ്ങളും വരുത്തിയെങ്കിലും റിപ്പോര്‍ട്ട് പിന്നെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതേസമയം സംഭവത്തെ അത്ര ഗൗരവമായി കാണുന്നില്ലെന്നും സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് സൈബര്‍ സെല്ലിന് പരാതി കൊടുത്തതെന്നും റോസമ്മ തോമസ് അഴിമുഖത്തോട് പറഞ്ഞു. ഇത്തരത്തിലുള്ള ഭീഷണികള്‍ ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ധാരാളമായി വരുന്നുണ്ട്. ടൈംസ്‌ വെബ്‌ സൈറ്റില്‍ നിന്ന് നീക്കം ചെയ്തെങ്കിലും ജയ്പൂര്‍ എഡിഷന്‍ പത്രത്തില്‍ വാര്‍ത്ത പോയിക്കഴിഞ്ഞതിനാല്‍ ഇതും കാര്യമാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍