ട്രെന്‍ഡിങ്ങ്

രണ്ടാംലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തി; ലണ്ടന്‍ എയര്‍പോര്‍ട്ട് അടച്ചു

ജര്‍മന്‍ വ്യോമസേന ഇട്ട ബോംബുകളില്‍ ഒന്നാണിത്

രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് അടച്ചു. തേംസ് നദിയുടെ തീരത്തുള്ള കിംഗ് ജോര്‍ജ് വി ഡോക്കില്‍ ചില പ്രവര്‍ത്തികള്‍ നടത്തുന്നതിനിടയിലാണ് ബോംബ് കണ്ടെത്തിയത്. ലണ്ടന്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേ ഇതിനോട് വളരെ അടുത്താണ്. മുന്‍കരുതല്‍ എന്ന നിലയിലാണ് റണ്‍വേ ക്ലോസ് ചെയ്യാന്‍ പൊലീസ് അറിയിച്ചത്. ഇതേ തുടര്‍ന്നാണ് വിമാനത്താവളം താത്കാലികമായി അടച്ചത്.

യാത്രക്കാര്‍ താത്കാലത്തേക്ക് ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് ഉപയോഗിക്കേണ്ടതില്ലെന്നും ഇവിടെ നിന്നും യാത്ര പോകാന്‍ തീരുമാനിച്ചിരുന്നവര്‍ തങ്ങളുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് അടുത്ത തീരുമാനം എന്താണെന്ന് മനസിലാക്കണമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കിഴക്കന്‍ ലണ്ടനില്‍ ബിസിനസ് നഗരമായ കാനറി വാര്‍ഫില്‍ ആണ് ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഹൃസ്വദൂരസര്‍വീസുകളാണ് ഇവിടെ നിന്നും നടത്തുന്നത്.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ബോംബ് കണ്ടെത്തിയതെന്ന് മെട്രോപൊലിത്തീന്‍ പൊലീസ് അറിയിച്ചു. പൊതുജനത്തിന്റെ സുരക്ഷാര്‍ത്ഥം യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാകാത്ത വിധത്തില്‍ ബോംബ് മാറ്റാനുള്ള തീരുമാനത്തിന്റെ പ്രകാരമാണ് വിമാനത്താവളം തത്കാലതത്തേക്ക് അടക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും പൊലീസ് പറഞ്ഞു.

1940 സെബ്തംബറിനും 1941 മേയ്ക്കും ഇടയിലായി ആയിരക്കണക്കിനു ബോംബുകളാണ് ജര്‍മന്‍ വ്യോമസേന ലണ്ടനില്‍ വര്‍ഷിച്ചത്. ഇതില്‍ പലതും പൊട്ടാത്ത നിലയില്‍ ഇപ്പോഴും ലണ്ടനില്‍ പലയിടങ്ങളിലും ഉണ്ടെന്നാണ് പറയുന്നത്. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ കണ്ടെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍