UPDATES

ട്രെന്‍ഡിങ്ങ്

ഒരു പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന എഎൻ രാധാകൃഷ്ണന്റെ ഭാഷ ഏത് സാംസ്കാരിക വകുപ്പിൽ പെടും : എസ് ശാരദക്കുട്ടി

മുഷ്കും മെയ്ക്കരുത്തു പ്രയോഗവും ആന്തരിക ശക്തിയില്ലായ്മയുടെ അടയാളങ്ങൾ മാത്രമാണ്. അതു കൊണ്ട് കേരളത്തെ തോൽപ്പിക്കാമെന്നു കരുതരുത്

ശബരിമല സന്നിധാനത്ത് കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനും, ബി ജെ പി നേതാവ് എ എൻ രാധാകൃഷ്ണനും എസ് പി യതീഷ് ചന്ദ്രയുടെ നടന്ന വാഗ്വാദത്തിൽ, യതീഷ് ചന്ദ്ര പ്രോട്ടോക്കോൾ ഒന്നും ലംഘിച്ചതായി തോന്നിയില്ലെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടി.” ജനപ്രതിനിധി കൂടിയായ ഒരു സഹമന്ത്രിയോട് ചോദ്യം ചോദിക്കാൻ പോലീസിനെന്നല്ല, സാധാരണ ജനങ്ങൾക്കു കൂടി അവകാശമുണ്ടായിരിക്കേണ്ടതല്ലേ? ന്യായമായതല്ലാത്ത ഒരു ചോദ്യവും ഈ അവസരത്തിൽ യതീഷ് ചന്ദ്ര ചോദിക്കുന്നതുമില്ല.” ശാരദക്കുട്ടി പറഞ്ഞു.

അതെ സമയം നിലക്കലിൽ എ എൻ രാധാകൃഷ്ണന്റെ ഇടപെടലുകളെ ശാരദക്കുട്ടി രൂക്ഷമായി വിമർശിച്ചു. സുജന മര്യാദ, പ്രായത്തെ മാനിക്കൽ, സംസ്കാര സമ്പന്നത ഇതൊക്കെ നോക്കി വേണമായിരുന്നു പോലീസ് പെരുമാറേണ്ടത് എന്നാണ് നികേഷിനോട് ബി ജെ പി പ്രതിനിധിയുടെ ന്യായവാദം. ദൃശ്യങ്ങളിൽ കാണുന്ന മന്ത്രിയല്ലാത്ത രാധാകൃഷ്ണനോടും കൂടി ഈ വാക്കുകൾ പറഞ്ഞു കൊടുക്കണ്ടേ സുഹൃത്തേ.. ശാരദക്കുട്ടി ചോദിച്ചു.

പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന രാധാകൃഷ്ണന്റെ ഭാഷ ഇതിൽ ഏതു സാംസ്കാരിക വകുപ്പിൽ പെടുമെന്നും അവർ ചോദിച്ചു.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

പൊൻ രാധാകൃഷ്ണൻ ജനപ്രതിനിധിയായി പിന്നെ കേന്ദ്ര സഹമന്ത്രിയായ ആളാണ്.അദ്ദേഹത്തോട് ഒരു പോലീസുദ്യോഗസ്ഥൻ സാമാന്യ ത്തിലധികം വിനയം പുരണ്ട ഭാഷയിൽ ചോദ്യം ചോദിക്കുന്നത് നമ്മളെല്ലാം കണ്ടതാണ്. അത്ര മര്യാദ പൊതുജനത്തോട് കാണിക്കാത്ത ഉദ്യോഗസ്ഥനാണിദ്ദേഹമെന്ന് എല്ലാർക്കുമറിയാം. തെളിവായി വീഡിയോ ദൃശ്യങ്ങൾ നമ്മുടെ മുന്നിലുണ്ടുതാനും.

ജനപ്രതിനിധി കൂടിയായ ഒരു സഹമന്ത്രിയോട് ചോദ്യം ചോദിക്കാൻ പോലീസിനെന്നല്ല, സാധാരണ ജനങ്ങൾക്കു കൂടി അവകാശമുണ്ടായിരിക്കേണ്ടതല്ലേ? ന്യായമായതല്ലാത്ത ഒരു ചോദ്യവും ഈ അവസരത്തിൽ യതീഷ് ചന്ദ്ര ചോദിക്കുന്നതുമില്ല. അദ്ദേഹത്തിന്റെ ധാർഷ്ട്യം കലർന്ന ശരീര ഭാഷക്ക് ചേരാത്ത മാതിരിയുള്ള വിനയമായിരുന്നു അതെന്ന് തൊട്ടിപ്പുറത്തു നിൽക്കുന്ന മന്ത്രിയല്ലാത്ത ‘വെറും ‘ രാധാകൃഷ് ണനെ നോക്കിയ നോട്ടത്തിൽ നിന്നു വ്യക്തവുമാണ്.

എവിടെയാണയാൾ പ്രോട്ടോക്കോൾ ലംഘിച്ചത്? പ്രോട്ടോക്കോൾ ലംഘിച്ചു എന്നലറുന്ന ഒരു വിദ്വാനെ നികേഷ് കുമാർ റിപ്പോർട്ടർ ചാനലിൽ നേരിടുന്നതും അയാൾ ബന്ധം വിഛേദിച്ചിറങ്ങിപ്പോകുന്നതും കണ്ടു. പ്രോട്ടോക്കോൾ എന്നത് ഏതവസരങ്ങളിലാണ് ജനപ്രതിനിധികൾക്ക് ബാധകമാകുന്നതെന്ന സാമാന്യ ജ്ഞാനമെങ്കിലുമുണ്ടായിരിക്കണം.

പ്രോട്ടോക്കോൾ നിൽക്കട്ടെ. സുജന മര്യാദ, പ്രായത്തെ മാനിക്കൽ, സംസ്കാര സമ്പന്നത ഇതൊക്കെ നോക്കി വേണമായിരുന്നു പോലീസ് പെരുമാറേണ്ടത് എന്നാണ് നികേഷിനോട് ബി ജെ പി പ്രതിനിധിയുടെ ന്യായവാദം. ദൃശ്യങ്ങളിൽ കാണുന്ന മന്ത്രിയല്ലാത്ത രാധാകൃഷ്ണനോടും കൂടി ഈ വാക്കുകൾ പറഞ്ഞു കൊടുക്കണ്ടേ സുഹൃത്തേ.. പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ആ ഭാഷ ഇതിൽ ഏതു സാംസ്കാരിക വകുപ്പിൽ പെടും? അദ്ദേഹത്തിന്റെ പ്രായത്തിനോ ‘സംസ്ക്കാര’ത്തിനോ ഇണങ്ങുന്നതായിരുന്നോ അത്?

ജനങ്ങളാണെല്ലാവരും. അത് മന്ത്രിയോർക്കണം. പോലീസോർക്കണം. ജനവും ഓർക്കണം. മീഡിയ വൺചാനൽ ചർച്ചക്കു വന്നിരിക്കുമ്പോൾ മറ്റാരേയും മിണ്ടാനനുവദിക്കാതെ കോലാഹലമുണ്ടാക്കിക്കൊണ്ടിരുന്ന ശോഭാ സുരേന്ദ്രനോട് ജെ. ദേവിക പറയുന്നുണ്ടായിരുന്നു, ‘ഇതു നിങ്ങളുടെ മൈതാനമല്ല, കുറച്ചു നേരം വായടച്ചിരിക്കൂ’ എന്ന്. എന്നിട്ടും ചർച്ച തീരുന്നതു വരെ അവർ വായടച്ചില്ല.

സുജന മര്യാദ, സംസ്കാരം, പരസ്പര ബഹുമാനം ഇതൊക്കെ ഒരു ആന്തരിക ബലത്തിൽ നിന്നു മാത്രമുണ്ടാകുന്നതാണ്. മുഷ്കും മെയ്ക്കരുത്തു പ്രയോഗവും ആന്തരിക ശക്തിയില്ലായ്മയുടെ അടയാളങ്ങൾ മാത്രമാണ്. അതു കൊണ്ട് കേരളത്തെ തോൽപ്പിക്കാമെന്നു കരുതരുത്.

‘നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളെ ബഹുമാനിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്’: ശശികലയെ ടീച്ചർ എന്ന് വിളിക്കണമെന്ന രാഹുലിന്റെ അഭ്യർത്ഥനക്ക് അവതാരകയുടെ മറുപടി

‘കേരളത്തിലെ ഹിന്ദു ഭവനങ്ങൾ ഏറിയ പങ്കും ഭീകരമായി വർഗീയവൽക്കരിക്കപ്പെട്ട് കഴിഞ്ഞു’: എസ് ശാരദക്കുട്ടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍