ട്രെന്‍ഡിങ്ങ്

കോളേജ് വിദ്യാർത്ഥികളെ ഭീകരവാദികളാക്കി ചിത്രീകരിച്ച ജനം ടി വി ക്കെതിരെ യൂത്ത് കോൺഗ്രസ്സ് ഡി ജി പിക്ക് പരാതി നൽകി

ഒരു പ്രത്യേക മതത്തെ തെരഞ്ഞു പിടിച്ചു വ്യാജ വാർത്ത സൃഷ്ട്ടിക്കുന്ന ജനം ടി വി യുടെ അജണ്ട കൃത്യം ആണ്. ഇതിനെ ചെറുത്തു തോൽപ്പിക്കാൻ തന്നെ ആണ് യൂത്ത് കോൺഗ്രസ്സിന്റെ തീരുമാനം

വർക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളജിലെ വിദ്യാർത്ഥികളെ ഭീകരവാദികളാക്കി ചിത്രീകരിച്ച ജനം ടി വി ക്കെതിരെ യൂത്ത് കോൺഗ്രസ്സ് ഡി ജി പിക്ക് പരാതി നൽകി. ഏതാനും മാസങ്ങൾക്ക് മുൻപ് നടന്ന കോളേജ് വാർഷികാഘോഷത്തിന്റെ പരിപാടികൾ ചാനൽ വളച്ചൊടിച്ച് റിപ്പോട്ട് ചെയ്യുകയാണുണ്ടായതെന്ന് വ്യക്തമായ സാഹചര്യത്തിൽ സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചതിന് ജനം ടി വിക്കെതിരെ കേസ് എടുത്തു നിയമ നടപടികൾ സ്വീകരിക്കണം എന്ന് പരാതിയിൽ യൂത്ത് കോൺഗ്രസ്സ് വക്താവ് ലിവിൻ വർഗീസ് ആവശ്യപ്പെട്ടു.

“ജനം ടിവിയും, ജന്മഭൂമിയും ബി ജെ പി എന്ന രാഷ്ട്രീയ പാർട്ടിയുടെ കീഴിൽ പ്രവർത്തിക്കുന്നത് ആണ്. കൃത്യമായ ഒരു ഗൂഢാലോചന ഈ വാർത്തകൾക്ക് പിന്നിൽ ഉണ്ട്. ഒരു പ്രത്യേക മത വിഭാഗത്തെ ലക്‌ഷ്യം വെച്ച് കൊണ്ടുള്ള ഈ പ്രചാരണത്തിന്റെ പിന്നിലെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞത് കൊണ്ടാണ് കേസുമായി മുന്നോട്ട് പോകാൻ യൂത്ത് കോൺഗ്രസ്സ് തീരുമാനിച്ചത്. എല്ലാ മത വിഭാഗങ്ങൾക്കും സ്വൈര്യമായി ജീവിക്കാൻ സാധിക്കണം. ഒരു പ്രത്യേക മതത്തെ തെരഞ്ഞു പിടിച്ചു വ്യാജ വാർത്ത സൃഷ്ട്ടിക്കുന്ന ജനം ടി വി യുടെ അജണ്ട കൃത്യം ആണ്. ഇതിനെ ചെറുത്തു തോൽപ്പിക്കാൻ തന്നെ ആണ് യൂത്ത് കോൺഗ്രസ്സിന്റെ തീരുമാനം. കേസുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും.” ലിവിൻ അഴിമുഖത്തോട് പറഞ്ഞു.

നേരത്തെ നടൻ സലിം കുമാറും ജനം ടി വിയുടെ വാർത്തക്കെതിരെ രംഗത്ത് വന്നിരുന്നു. ജനം ടിവി കോളജിലെ കുട്ടികളോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയണമെന്ന് സലിംകുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നടന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിലാണ് നടൻ പ്രതിഷേധം അറിയിച്ചത്. പ്രതിഷേധ സൂചകമായി കറുപ്പ് വേഷത്തിലാണ് നടൻ എത്തിയത്.

‘മുസ്ലീങ്ങള്‍ക്ക് ഇവിടെ ജീവിക്കണ്ടേ? ആഘോഷങ്ങള്‍ നടത്തണ്ടേ?’; വിദ്യാർത്ഥികളെ ഐഎസ് ഭീകരരാക്കി വാർത്ത നൽ‍കിയ ജനം ടിവിക്കെതിരെ സലിം കുമാര്‍

നേരത്തെ വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ അല്‍ ഖാഇദ ഭീകരബന്ധമുണ്ടെന്ന് കാണിച്ച് ജനം ടി.വി നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കോളേജ് അധികൃതരും ജനം ടി.വി വാര്‍ത്ത നിഷേധിക്കുകയും നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

‘കേരളത്തില്‍ ഐഎസ്-അല്‍ ഖ്വായ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം’ എന്ന തലക്കെട്ടോടെയാണ് കോളെജിനെതിരെ ജനം ടിവി ഇന്ന് ‘ബിഗ് ബ്രേക്കിങ്’ പുറത്തു വിട്ടത്.

വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളെ പോലെ വസ്ത്രം ധരിച്ചെത്തിയെന്നും അല്‍ഖാഇദ പതാക വീശിയെന്നും മാനേജ്‌മെന്റ് പിന്തുണയോടെയാണ് ഇക്കാര്യങ്ങള്‍ ക്യാമ്പസിനകത്ത് നടന്നതെന്നും ജനം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാൽ ” 2018 മാര്‍ച്ച് 14ാം തിയ്യതി കോളേജ് വാര്‍ഷിക ദിനത്തിന് എടുത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സിനിമാ താരം സലീം കുമാറായിരുന്നു ഉദ്ഘാടനം. സലീം കുമാര്‍ കറുത്ത വേഷത്തിലാണ് എത്തുന്നതറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ കറുത്ത ചുരിദാറും ആണ്‍കുട്ടികള്‍ തലയില്‍ കെട്ടും കറുത്ത ഷര്‍ട്ടും ലുങ്കിയുമൊക്കെ ധരിച്ചാണ് വന്നത്. ഈ ചിത്രങ്ങളാണ് ജനം ടിവി ഇപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്നത്.” ഇതായിരുന്നു കോളേജ് ജനറൽ സെക്രട്ടറി ഷഹീറിന്റെ വിശദീകരണം.

‘മുസ്ലീങ്ങള്‍ക്ക് ഇവിടെ ജീവിക്കണ്ടേ? ആഘോഷങ്ങള്‍ നടത്തണ്ടേ?’; വിദ്യാർത്ഥികളെ ഐഎസ് ഭീകരരാക്കി വാർത്ത നൽ‍കിയ ജനം ടിവിക്കെതിരെ സലിം കുമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍