Top

വിവാദങ്ങൾ തിരിച്ചടിച്ചില്ല, യുണിവേഴ്സിറ്റി കോളേജ് എസ്.എഫ്.ഐക്കൊപ്പം

വിവാദങ്ങൾ തിരിച്ചടിച്ചില്ല, യുണിവേഴ്സിറ്റി കോളേജ് എസ്.എഫ്.ഐക്കൊപ്പം

കത്തിക്കുത്ത് വിവാദവും പിഎസ്.സി ചോദ്യപേപ്പേപ്പർ വിവാദവും വാർത്താ പ്രാധാന്യം നേടിക്കൊടുത്ത തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ ഇത്തവണയും എസ്എഫ്ഐക്ക്. പതിറ്റാണ്ടിനിപ്പുറമാണ് കോളേജിൽ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മത്സരം നടന്ന അഞ്ച് സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്. മറ്റ് സീറ്റുകളില്‍ എതിരില്ലാതെ തന്നെ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയിരുന്നു.

അതേസമയം, വിവാദങ്ങൾക്ക് പിന്നാലെ മറ്റ് വിദ്യാർത്ഥി സംഘടനകൾ ക്യാമ്പസിൽ യൂണിറ്റ് രൂപീകരിക്കുകയും മൽസരിക്കുകയും ചെയ്ത തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണ. മൽസരം നടന്ന അഞ്ച് സീറ്റുകളിൽ രണ്ടെണ്ണത്തില്‍ കെഎസ്.യു സ്ഥാനാർത്ഥികൾ അഞ്ചൂറിന് മുകളിലും, മുന്നെണ്ണത്തിൽ 400 ന് മുകളിലും വോട്ടുകൾ നേടി. എന്നാൽ എസ്എഫ്ഐ സ്ഥാനാർത്ഥികൾ 2000ത്തിലധികം വോട്ടുകളാണ് സ്വന്തമാക്കിയത്.
കേരള സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് തകര്‍പ്പന്‍ ജയം.തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല എസ് എന്‍, കല്ലറ മന്നാനിയ കോളേജ്, നാഷണല്‍ കോളേജ്, കല്ലമ്പലം കെടിസിറ്റി കോളേജ്, ആറ്റിങ്ങല്‍ ഗവ. ആര്‍ട്സ് കോളേജ്, നെടുമങ്ങാട് ഗവ. കോളേജ്, ആര്‍ട്സ് കോളേജ്, മലയിന്‍കീഴ് ഗവ. കോളേജ്, പാറശാല കുളത്തൂര്‍ കോളേജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു
ചെയർമാൻ എസ്.എഫ്.ഐ - 2219 വോട്ട് കെ.എസ്.യു - 416 വോട്ട്. വൈസ് ചെയർപേഴ്സൺ എസ്.എഫ്.ഐ - 2088 വോട്ട് കെ.എസ്.യു - 536 വോട്ട്. ജനറൽ സെക്രട്ടറി: എസ്.എഫ്.ഐ - 2169 വോട്ട് കെ.എസ്.യു - 446 വോട്ട്. ആർട്സ് ക്ലബ് സെക്രട്ടറി: എസ്.എഫ്.ഐ - 2258 വോട്ട് കെ.എസ്.യു -363 വോട്ട്. പി.ജി റപ്പ്: എസ്.എഫ്.ഐ - 182 വോട്ട്. എഐഎസ്എഫ് - 112 വോട്ട്. യുയുസി: എസ്.എഫ്.ഐ - 2007 വോട്ട്. കെ.എസ്.യു - 589 വോട്ട് എഐഎസ്എഫ് - 346 വോട്ട്.
യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്ന തിരുവനന്തപുരം ജില്ലയിലെ മറ്റ് കോളേജുകളിലും എസ്എഫ്ഐക്കാണ് മുന്നേറ്റം. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ വര്‍ക്കല എസ് എന്‍, കല്ലറ മന്നാനിയ കോളേജ്, നാഷണല്‍ കോളേജ്, കല്ലമ്പലം കെടിസിറ്റി കോളേജ്, ആറ്റിങ്ങല്‍ ഗവ. ആര്‍ട്സ് കോളേജ്, നെടുമങ്ങാട് ഗവ. കോളേജ്, ആര്‍ട്സ് കോളേജ്, മലയിന്‍കീഴ് ഗവ. കോളേജ്, പാറശാല കുളത്തൂര്‍ കോളേജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. അഞ്ച് കോളേജില്‍ എസ്എഫ്‌ഐ നേരത്തെ എതിരില്ലാതെ ജയിച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ 36 കോളേജിലേക്കാണ് തെരഞ്ഞെടുപ്പ്.


Next Story

Related Stories