TopTop
Begin typing your search above and press return to search.

ദുല്‍ഖറിന് കുഞ്ഞ് പിറന്നതില്‍ മമ്മൂട്ടിയെന്ത് പിഴച്ചു? ട്രോളര്‍മാരുടെ ഒരു കാര്യം

ദുല്‍ഖറിന് കുഞ്ഞ് പിറന്നതില്‍ മമ്മൂട്ടിയെന്ത് പിഴച്ചു? ട്രോളര്‍മാരുടെ ഒരു കാര്യം

ദുല്‍ഖര്‍ സല്‍മാന് ഒരു പെണ്‍കുഞ്ഞ് പിറന്നതിന്റെ ആഹ്ലാദം മമ്മൂട്ടിയുടെ കുടുംബത്തിന് മാത്രമല്ല മലയാള സിനിമ ലോകത്തിനപ്പാടെയുണ്ട്. കാരണം ദുല്‍ഖര്‍ എല്ലാവര്‍ക്കും നല്ല കൂട്ടുകാരനാണ്. എന്നാല്‍ ഇത് സഹിക്കാത്ത ഒരു വിഭാഗം കേരള സമൂഹത്തിലുണ്ടെന്ന് തോന്നും ചില ട്രോളുകള്‍ കണ്ടാല്‍.

ദുല്‍ഖറിന് കുഞ്ഞുണ്ടായതില്‍ ദുല്‍ഖറിന്റെ അച്ഛനും മെഗാസ്റ്റാറുമായ മമ്മൂട്ടിയെന്ത് പിഴച്ചുവെന്നാണ് ആര്‍ക്കും ഈ ട്രോളുകള്‍ കണ്ടാല്‍ ആദ്യം തോന്നുക. മമ്മൂട്ടിയെ കൂടാതെ നിവിന്‍ പോളിയുടെയും ആസിഫ് അലിയുടെയും ആണ്‍മക്കളെയും ട്രോളര്‍മാര്‍ വെറുതെ വിട്ടിട്ടില്ല. മുമ്പ് രണ്ട് തവണ ഇരട്ടക്കുട്ടികള്‍ പിറന്ന അജു വര്‍ഗ്ഗീസിനെയും ഇതേ ട്രോളര്‍മാര്‍ വെറുതെ വിട്ടിരുന്നില്ല.

ദുല്‍ഖര്‍ അച്ഛനായെന്ന് അറിഞ്ഞപ്പോള്‍ മമ്മൂട്ടിക്ക് സന്തോഷം തോന്നിയെന്നും എന്നാല്‍ താന്‍ മുത്തശ്ശനായെന്ന് മനസിലായപ്പോള്‍ അത് സങ്കടമായെന്നുമാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍. അവിടെയും തീര്‍ന്നില്ല ദുല്‍ഖറിനെ ബാപ്പയെന്ന് വിളിക്കുന്ന മകള്‍ മമ്മൂട്ടിയെ ഇക്കയെന്ന് വിളിക്കുമോയെന്നാണ് ചിലരുടെ സംശയം. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഈ പ്രായത്തിലും ആരെക്കാളും ഒരുപിടി മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ കാണുമ്പോള്‍ ആര്‍ക്കും ഈ സംശയം തോന്നാം.

നിവിന്‍ പോളിയുടെയും ആസിഫ് അലിയുടെയും ആണ്‍മക്കള്‍ ഇനി ദുല്‍ഖറിന്റെ മകളുടെ പിന്നാലെ കൂടുമെന്നാണ് മറ്റ് ചിലരുടെ കണ്ടെത്തല്‍. ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ എന്ന ഐസിയുവിലെ ഇപ്പോഴത്തെ മുഖ്യ പൊങ്കാല വിഭവം ഈ രണ്ട് കൈക്കുഞ്ഞുങ്ങളാണ്.

കൂടാതെ നിവിന്‍ പോളിയുടെ മകന്‍ ഇപ്പോഴേ സ്വപ്‌നം കണ്ടുതുടങ്ങിയെന്നും ചിലര്‍ വിലയിരുത്തുന്നു. ദുല്‍ഖറിന്റെ ഭാര്യ അമാല്‍ തട്ടമിടാത്തതും ചിലര്‍ക്ക് പ്രശ്‌നമായിരിക്കുകയാണ്. മമ്മൂട്ടിയെ എന്ത് വിളിക്കണമെന്ന് ആ കുഞ്ഞ് തീരുമാനിക്കട്ടെ അല്ലാതെ ട്രോളര്‍മാര്‍ എന്തിനാണ് ഈ കുഞ്ഞുങ്ങളെയും ഉപയോഗിച്ച് 1k ലൈക്ക് വാങ്ങാന്‍ ഇറങ്ങുന്നത്. സിനിമ താരങ്ങളെ ട്രോളുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ല. പക്ഷെ ഇതിത്തിരി കടുപ്പമായിപ്പോയെന്ന് പറയാതിരിക്കാനാകില്ല.


Next Story

Related Stories