ന്യൂസ് അപ്ഡേറ്റ്സ്

തുര്‍ക്കി- പട്ടാള അട്ടിമറിക്കെതിരെ ജനം തെരുവില്‍

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

തുര്‍ക്കിയില്‍ ഭരണം പിടിച്ചടക്കാന്‍ സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ നീക്കത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്റെ ആഹ്വാനപ്രകാരമാണ് പട്ടാള അട്ടിമറിയ്ക്ക് തിരിച്ചടിയുമായി ജനങ്ങള്‍ ഇറങ്ങിയത്. അധികാരം കൈയ്യടക്കാന്‍ ശ്രമിച്ച സേനാംഗങ്ങളെ ജനങ്ങള്‍ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണ്. ഇത് അന്താരാഷ്ട്രമാധ്യമങ്ങള്‍ ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ സൈന്യം ജനങ്ങള്‍ക്ക് നേരെ ആക്രമണമഴിച്ചു വിട്ടിട്ടുണ്ട്. ഇതു വരെ 42 പേരാണ് പട്ടാള അട്ടിമറിയോടനുബന്ധിച്ചുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രിയാണ് ഒരു വിഭാഗം സൈനികര്‍ ദേശീയ ഇന്റലിജന്റ്‌സ് ആസ്ഥാനം പിടിച്ചെടുക്കുകയും രാജ്യത്ത് പട്ടാള ഭരണം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തതത്. അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായി എര്‍ദോഗാന്‍ അറിയിച്ചു. രാജ്യത്ത് നിന്ന് പുറത്താക്കിയ ഗുലന്‍ എന്ന പുരോഹിതനാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നും അതിന് ശ്രമിച്ചവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഉര്‍ദുഗാന്‍ ഇസ്തംബൂളില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍