TopTop
Begin typing your search above and press return to search.

തുര്‍ക്കി അട്ടിമറി ആസൂത്രണം മുംബൈയില്‍

തുര്‍ക്കി അട്ടിമറി ആസൂത്രണം മുംബൈയില്‍

കഴിഞ്ഞ ദിവസം തുര്‍ക്കി ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച സംഘത്തിന് ഇന്ത്യന്‍ ബന്ധമുള്ളതായി രാജ്യത്തിന്‍റെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ എര്‍ദാല്‍ സാബ്രി എര്‍ഗന്‍.

അട്ടിമറി സംഘത്തിനു മുംബൈയുമായി ബന്ധമുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന അഭ്യന്തര മന്ത്രാലയങ്ങള്‍ക്കും അദ്ദേഹം കത്തയച്ചു.

തുര്‍ക്കിയിലെ എര്‍ദോഗന്‍ സര്‍ക്കാരിനെതിരെ അട്ടിമറി നടത്തിയത് ഫെത്തുള്ള ഗ്യുലെന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എന്ന് തുര്‍ക്കി സര്‍ക്കാര്‍ അന്നേ ആരോപിച്ചിരുന്നു. ഫെത്തുള്ള തീവ്രവാദി സംഘടനയുമായി (ഫെടോ) ബന്ധമുള്ള ആളുകള്‍ മുംബൈയില്‍ ഉണ്ടോ എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് സാബ്രി കത്തയച്ചത്.

തുര്‍ക്കിയില്‍ നടന്ന അട്ടിമറി ശ്രമത്തില്‍ 300-ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 2,100-ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു 6,000-ല്‍ അധികം ആളുകളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/iRp6RC


Next Story

Related Stories