TopTop
Begin typing your search above and press return to search.

ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഇന്ത്യയില്‍ നിന്ന് രണ്ട് കൗമാരക്കാര്‍ക്കും

ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഇന്ത്യയില്‍ നിന്ന് രണ്ട് കൗമാരക്കാര്‍ക്കും

ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയറായി ഇന്ത്യയില്‍ നിന്ന് രണ്ട് കൗമാരക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടു. പേരു കേട്ട ഫോട്ടോഗ്രാഫറുമാര്‍ മാത്രം വിജയിയാകുന്ന ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയറില്‍ ഇത്തവണ രണ്ട് ഇന്ത്യക്കാരാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രണ്ടു പേരും 15 വയസ്സില്‍ താഴെയുള്ളവരുമാണ്.

പതിനാലുകാരനായ ദര്‍പ്പണ്‍ ഭാസ്‌ക്ക് യങ്ങ് ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയറായും, സ്ഥലങ്ങളും അനുഭവങ്ങളും എന്ന വിഭാഗത്തില്‍ പതിമൂന്നുകാരനായ അങ്കിത് കുമാര്‍ യങ്ങ് ട്രാവല്‍ ഫോട്ടോഗ്രാഫറായുമായിട്ടാണ് അവാര്‍ഡ് നേടിയിരിക്കുന്നത്.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമാരായ ക്രിസും കരെന്‍ കോയും 2003 മുതല്‍ ഏര്‍പ്പെടുത്തിയതാണ് 'ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ്. ലോകത്തിലെ 100-ഓളം രാജ്യങ്ങളില്‍ നിന്നുള്ള ട്രാവല്‍ ഫോട്ടോഗ്രാഫറുമാരുടെ ചിത്രങ്ങള്‍ പരിശോധിച്ചിട്ടാണ് അവാര്‍ഡ് നല്‍കുന്നത്.

ദര്‍പ്പണ്‍ ഭാസ്‌ക്കിന്റെ ചിത്രങ്ങള്‍

അങ്കിത് കുമാറിന്റെ ചിത്രങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്‌- https://goo.gl/1yqQ8F


Next Story

Related Stories