പ്രവാസം

ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇനി മുതല്‍ ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം

Print Friendly, PDF & Email

ഫെബ്രുവരി ഒന്ന് മുതലാണ് യുഎഇ-ക്കും ഇന്ത്യക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഈ സൗകര്യമൊരുക്കുന്നത്.

A A A

Print Friendly, PDF & Email

ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇനി മുതല്‍ ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. ഫെബ്രുവരി ഒന്ന് മുതലാണ് യുഎഇ-ക്കും ഇന്ത്യക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാന്‍ സൗകര്യമൊരുക്കുന്നത്.

ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും ഇന്ത്യയിലേക്കുള്ള തെരഞ്ഞെടുത്ത വിമാനങ്ങളിലാണ് ഈ പുതിയ സേവനം ലഭ്യമാവുക. അബൂദാബിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനങ്ങളിലൊഴിച്ച് മറ്റെല്ലാ ഇന്ത്യന്‍ എയര്‍പോര്‍ട്ടിലേക്കുള്ള വിമാനങ്ങളിലും ഈ സേവനം ഉണ്ടാവും.

പുതിയ സേവനം ലഭ്യാമാകുവാന്‍ വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരിക്കണം. പ്രാതലിന് 125 രൂപ മുതല്‍ 200 രൂപ വരെയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 175 രൂപ മുതല്‍ 300 രൂപ വരെയുമാണ് നിരക്കുകള്‍. സസ്യാഹാരവും മാംസാഹാരവും ലഭ്യമാക്കും.

ഇത്തരത്തിലുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് വിമാനത്തിലെ സൗജന്യ സ്‌നാക്ക് പാക്കുകള്‍ തുടര്‍ന്നും നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍