യുകെ/അയര്‍ലന്റ്

സുവർണക്ഷേത്രത്തെ ‘സുവർണ പള്ളി’ എന്നു വിളിച്ച നയതന്ത്രജ്ഞൻ മാപ്പു പറഞ്ഞു

സിഖ് വംശജർക്കെതിരെ ലോകത്തിൽ പലയിടത്തും നടക്കുന്ന ആക്രമണങ്ങൾക്കു പിന്നിൽ ഐഡന്റിറ്റി സംബന്ധിച്ച ഈ ആശയക്കുഴപ്പവും കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

സുവർണക്ഷേത്രത്തെ മോസ്ക് എന്നു വിളിച്ച ബ്രിട്ടിഷ് നയതന്ത്രജ്ഞന്‍ മാപ്പു പറഞ്ഞു. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാളായ സർ സിമോണ്‍ മക്ഡൊണാൾഡിനാണ് അബദ്ധം പറ്റിയത്. എന്നാൽ ഇത് വെറും അബദ്ധമല്ല, അപകടമാണ് എന്നു തിരിച്ചറിഞ്ഞതോടെ അദ്ദേഹം മാപ്പ് ചോദിച്ച് തടി കാക്കുകയും ചെയ്തു.

ഗോൾഡന്‍ ടെമ്പിൾ എന്നെഴുതേണ്ടിടത്ത് ‘ഗോൾഡൻ മോസ്ക്’ എന്നാണ് സിമോൺ എഴുതിയത്. ഇതിനോട് സിഖ് ഫെഡറേഷൻ രൂക്ഷമായി പ്രതികരിച്ചു.

24 മണിക്കൂറിനുള്ളിൽ മാപ്പു പറയണമെന്ന് സിഖ് ഫെഡറേഷൻ ആവശ്യപ്പെട്ടു.

തനിക്ക് തെറ്റു പറ്റിയെന്നും മാപ്പാക്കണമെന്നു സിമോണ്‍ പറഞ്ഞു. സിമോണിന്റേത് പോലുള്ള പദവിയിലിരിക്കുന്ന ഒരാൾക്ക് സംഭവക്കാൻ പാടില്ലാത്ത തരം അറിവില്ലായ്മയാണിതെന്ന് സിഖ് ഫെഡറേഷൻ ചെയർമാൻ ഭായി അമൃത് സിങ് വ്യക്തമാക്കി. ഐഡന്റിറ്റി സംബന്ധിച്ച ഒരു ഗൗരവപ്പെട്ട വസ്തുതയും സിങ് ഇതോടൊപ്പം ചൂണ്ടിക്കാട്ടി. സിഖ് വംശജർക്കെതിരെ ലോകത്തിൽ പലയിടത്തും നടക്കുന്ന ആക്രമണങ്ങൾക്കു പിന്നിൽ ഐഡന്റിറ്റി സംബന്ധിച്ച ഈ ആശയക്കുഴപ്പവും കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം അറിവില്ലായ്മകൾ ഇല്ലായ്മ ചെയ്യാൻ യുകെ സർക്കാർ ശ്രമിക്കണം. ക്ഷമ ചോദിച്ചതു കൊണ്ടു മാത്രമായില്ല. ഇല്ലെങ്കിൽ സിഖ് വംശജർ നേരിടുന്ന വെറുപ്പും വിദ്വേഷവും തുടര്‍ന്നു കൊണ്ടിരിക്കമെന്നും ഭായി അമൃത് സിങ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍