ബ്രിട്ടനിലെ അതിശൈത്യകാല പ്രതിസന്ധിയെ നേരിടാനാകാതെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്(എന്‍എച്ച്എസ്) സര്‍വകാല ദുരന്തത്തിലേക്ക് അടുക്കുന്നു. 17000 ല്‍ അധികം രോഗികള്‍ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശനം കിട്ടാതെ കാത്തു കിടക്കുകയാണ്. 24 ല്‍ അധികം വലിയ ആശുപത്രികള്‍ രോഗികള്‍ക്ക് കിടക്കകള്‍ ഇല്ല എന്ന് വെളിപ്പെടുത്തിയിരിക്കുന്നു.
നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ പുതിയ ഡാറ്റ സൂചിപ്പിക്കുന്നത് എന്‍.എച്ച്.എസ്സിന്റെ പ്രവര്‍ത്തനം 2016നെ അപേക്ഷിച്ച് വലരെ ദുര്‍ബലമായിരിക്കുന്നുവെന്നാണ്. 2016ല്‍ 'ഹ്യൂമാനിറ്റേറിയന്‍ ക്രൈസിസ്' എന്ന പേരില്‍ പ്രസിദ്ധമാവുകവും ബ്രിട്ടീഷ് റെഡ് ക്രോസ് പുറത്തുനിന്നും സഹായം അഭ്യര്‍ത്ഥിക്കുക കൂടിയുണ്ടായിരുന്നു.
ഇപ്പോഴത്തെ ഭയാനകകമായ കണക്കുകള്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഇവയാണ്;
ഡിസംബര്‍ മുതല്‍ അഞ്ചില്‍ ഒരു രോഗി വീതം അത്യാഹിതവിഭാഗത്തിനു വെളിയില്‍ നാലു മണിക്കൂറിലധികം കാത്തുകിടക്കേണ്ടി വരുന്നു(ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷിത സമയ പരിധി കടന്ന്)
സ്റ്റാറ്റിസ്റ്റിക് രേഖ സൂചിപ്പിക്കുന്നത് എല്ല അത്യാഹിത വിഭാഗങ്ങളിലും 85.1% രോഗികള്‍ നാലുമണിക്കൂറിലധികം കത്തിരിക്കുന്നു എന്നാണ്. ഇത് കഴിഞ്ഞ ജനുവരിയിലേതിലും താഴെയാണ്.
3,00,000 രോഗികളിലധികം നാലു മണിക്കൂറിലധികം കാത്തു കിടക്കേണ്ടി വരുവാന്‍ നിര്‍ബന്ധിതരാകുന്നത്, 2010 മുതലുള്ള കൂടിയ എണ്ണമാണ്.
ആംബുലന്‍സുകള്‍ വൈകുന്നത് മൂലം ഈ പട്ടിക ഉയരുകയാണ് എന്നതാണു വാസ്തവം. അത്യാഹിതവിഭാഗത്തിലെത്തേണ്ട 5,000 ത്തിലധികം രോഗികള്‍ വാഹനങ്ങളുടെ നീണ്ടനിരകളില്‍ പെട്ട് കിടക്കുന്നുണ്ട്.
രോഗികള്‍ക്കുള്ള കിടക്കകളുടെ അപര്യാപ്തത ഈ അതിശൈത്യ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കിയിരിക്കുന്നു. 24 വലിയ ആശുപത്രികള്‍ ആവശ്യത്തിനുള്ള കിടക്കകള്‍ ഇല്ല എന്നു വ്യക്തമാക്കിയിരിക്കുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു.
ഈ നിരാശാജനകമായ അവസ്ഥ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വര്‍ദ്ധിച്ചു വരുകയാണ്. ഈ കാരണം കൊണ്ടു തന്നെയാണ്, ആരോഗ്യ മേഖലയിലെ പ്രതിസന്ധി തരണം ചെയ്യുവാന്‍ കൂടുതല്‍ ഫണ്ട് ആവശ്യപ്പെട്ട്, രാഷ്ട്രീയനിര മുന്നോട്ട് വന്നിരിക്കുന്നത്. പ്രധാനമന്ത്രി തെരേസാ മേ, ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സെക്രട്ടറി ജെറമി ഹണ്ട് എന്നിവര്‍ പരസ്യമായി പൊതുജനത്തോടു മാപ്പ് ചോദിച്ചത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു. ഇതും ഈ മേഖലയിലേക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണം എന്ന ആവശ്യത്തിനു കടുപ്പം കൂട്ടി.
കൂടുതല്‍ പണം അനുവദിക്കണം എന്ന നേഴ്‌സ്മാരുടെ മുറവിളി പ്രധാനമന്ത്രി കേള്‍ക്കുന്നില്ല എന്ന പരാതി ഉയര്‍ത്തി ജെറമി ഹണ്ട് ഗവണ്‍മെന്‍ിനെതിരെ ആഞ്ഞടിച്ചു.
55,000 ഓപ്പറേഷനുകള്‍ ക്യാന്‍സല്‍ ചെയ്ത ഹെല്‍ത്ത് മേധാവികളുടെ നടപടിയെ ഉദ്യോഗസ്ഥര്‍ പൊളിച്ചടുക്കി.
ഹെല്‍ത്ത് മേഖലയെ ബാധിച്ചിരിക്കുന്ന ഈ നിസഹായ അവസ്ഥയെ എല്ലാവരും അപലപിക്കുകയാണ്. എന്‍, എച്ച്, എസ് രാജ്യത്തിന്റെ ജീവന്‍ രക്ഷാമേഖലയില്‍ വേണ്ടവിധം ഉയരുന്നില്ല എന്ന് എല്ലാവരും പരാതിപ്പെടുന്നത്. അത്യാഹിതവിഭാഗത്തിലെ ജോലിക്കാര്‍ ഇക്കാര്യത്തില്‍ സ്വയം ലജ്ജിക്കുന്നതായി സമ്മതിച്ച്, ഈ അതിശൈത്യത്തില്‍ യുദ്ധമേഖലയില്‍ എന്നപോലെ പൊരുതികൊണ്ടിരിക്കുന്നു എന്നു വെളിപ്പെടുത്തി.