യുകെ/അയര്‍ലന്റ്

ബ്രക്‌സിറ്റ്: സാമ്പത്തിക പ്രതിസന്ധിയിലായ ബ്രിട്ടന്‍ യൂണിവേഴ്‌സിറ്റികള്‍ രക്ഷപ്പെടാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നോട്ടമിടുന്നു

ബ്രിട്ടന്‍ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനത്തിന്‌ സ്വദേശി വിദ്യാര്‍ത്ഥികളെക്കാള്‍ വിദേശികളാണ് കൂടുതലുള്ളത്.

ബ്രക്‌സിറ്റ് ബ്രിട്ടനിലെ വിദ്യാഭ്യാസ മേഖലയിലെയേയും ബാധിക്കുകയാണ്. ബ്രക്‌സിറ്റിനെ തുടര്‍ന്ന് ബ്രിട്ടന്‍ യൂണിവേഴ്‌സിറ്റികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനെ മറികടക്കാന്‍ ഉയര്‍ന്ന് ഫീസുകളാണ് ഈ യൂണിവേഴ്‌സറ്റികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികള്‍ക്കാണ്.

ബ്രിട്ടന്‍ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനത്തിന്‌ സ്വദേശി വിദ്യാര്‍ത്ഥികളെക്കാള്‍ വിദേശികളാണ് കൂടുതലുള്ളത്. അതില്‍ തന്നെ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരാണ്. ഫീസ് ഉയര്‍ത്തിയാല്‍ ബഹുഭൂരിപക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികള്‍ ഉപേക്ഷിച്ചു പോകാന്‍ സാധ്യതയുണ്ട്.

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് മുമ്പ് അയര്‍ലന്‍ഡ് പാസ്‌പോര്‍ട്ടിനായി ബ്രിട്ടീഷ് പൗരന്മാരുട വന്‍ തിരക്ക്

ഇതില്‍ നേട്ടം കൊയ്യുന്നത് ചൈനയിലെയും കാനഡയിലെയും യൂണിവേഴ്‌സിറ്റികളായിരിക്കും. കാരണം ഇപ്പോള്‍ തന്നെ ഇന്ത്യന്‍ ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഇവര്‍ ഒരുങ്ങുന്നത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ മികച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നാണ് ബ്രിട്ടിനിലെ യൂണിവേഴ്‌സിറ്റികള്‍ പറയുന്നത്.

സാമ്പത്തിക പ്രശ്‌നങ്ങളെ നേരിടുവാന്‍ ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ എത്തണമെന്നും അതിനായി ഇവിടെങ്ങളില്‍ നിന്ന് കൂടുതല്‍ കുട്ടികളെ റിക്രൂട്ട് ചെയ്യണമെന്നുമാണ് ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും റസ്സല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ആന്റോണ്‍ മസ്‌കേറ്റ്‌ലി പറയുന്നത്.

ലേബർ അംഗങ്ങൾ പുതിയ ബ്രെക്സിറ്റ് ഹിതപരിശോധന വേണമെന്ന നിലപാടുകാർ: പഠനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍