യുകെ/അയര്‍ലന്റ്

തെരേസ മേയുടെ കുടിയേറ്റ വിരുദ്ധനയം ബ്രിട്ടിഷ് മൂല്യങ്ങൾക്കെതിര്; നയതന്ത്രഭാഷയിൽ മാറ്റം വരുത്തി പുതിയ മന്ത്രി

ജാവിദിന്റെ വാക്കുകൾ നിലവിലെ സാഹചര്യങ്ങളെ നേരിടാനുള്ള വെറും തന്ത്രമാണോയെന്ന് സംശയിക്കുന്നവരുമുണ്ട്. നയപരമായ മാറ്റം വരുത്താതെ വെറും വാചാലതയിൽ കാര്യങ്ങൾ ഒതുക്കുമോയെന്നാണ് സംശയിക്കപ്പെടുന്നത്.

കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്ത സാജിദ് ജാവിദ് തെരേസ മേയുടെ കുടിയേറ്റ നയങ്ങളെ നിശിതമായി വിമർശിച്ചു കൊണ്ട് ജോലികൾക്ക് തുടക്കമിട്ടു. കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് തെരേസ മേ രൂപപ്പെടുത്തിയെടുത്ത കുടിയേറ്റനയം ബ്രിട്ടിഷ് മ്യൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ജാവിദ് തുറന്നടിച്ചു. കുടിയേറ്റ ‘വിരുദ്ധത’ എന്ന വാക്കിന്റെ ഉപയോഗം തന്നെ തെറ്റായെന്നും അത് നയപരമായി യാതൊരു മുന്നേറ്റത്തിനും സഹായകമായില്ലെന്നും ജാവിദ് ചൂണ്ടിക്കാട്ടി.

2012ൽ ഈ നയം രൂപപ്പെടുത്തിയ അന്നുമുതല്‍ തെരേസ ഉപയോഗിച്ചു വന്ന ഭാഷ ‘അനധികൃത കുടിയേറ്റക്കാർക്ക് സൗഹാർദ്ദരഹിതമായ അന്തരീക്ഷം സൃഷ്ടിക്കും’ എന്നതായിരുന്നു. ഇത് നയപരമായ വലിയ പാളിച്ചയായെന്നാണ് ജാവിദ് തന്റെ പ്രസ്താവനയിൽ പറഞ്ഞത്.

യുകെയിലെ ആദ്യ BAME (ബ്ലാക്ക് ആന്‍ഡ് മൈനോരിറ്റി എത്നിക് ആൻഡ് മുസ്ലിം) വിഭാഗക്കാരനായ ആഭ്യന്തരമന്ത്രിയാണ് ജാവിദ്.

അതെസമയം, ജാവിദിന്റെ വാക്കുകൾ നിലവിലെ സാഹചര്യങ്ങളെ നേരിടാനുള്ള വെറും തന്ത്രമാണോയെന്ന് സംശയിക്കുന്നവരുമുണ്ട്. നയപരമായ മാറ്റം വരുത്താതെ വെറും വാചാലതയിൽ കാര്യങ്ങൾ ഒതുക്കുമോയെന്നാണ് സംശയിക്കപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍