TopTop
Begin typing your search above and press return to search.

സന്ദര്‍ശകവിസയ്ക്ക് നേരത്തെ അപേക്ഷിക്കൂ; യു കെ ഗവണ്‍മെന്‍റ് കട്ട സപ്പോര്‍ട്ട്

സന്ദര്‍ശകവിസയ്ക്ക് നേരത്തെ അപേക്ഷിക്കൂ; യു കെ ഗവണ്‍മെന്‍റ് കട്ട സപ്പോര്‍ട്ട്

യുകെ വിസാസ് ആന്റ് ഇമിഗ്രേഷന്‍ (UKVI) അവരുടെ വാര്‍ഷികപ്രചാരണ പരിപാടിയായ 'ബീറ്റ് ദ പീക്' വഴി പിന്‍തിയ്യതി വെച്ച (post dated) വിസ ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശം പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കാരായ സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്നു. യാത്രക്കാര്‍ക്ക് മൂന്നു മാസം മുമ്പുതന്നെ വിസയ്ക്ക് അപേക്ഷിക്കാനും യാത്ര ചെയ്യാനുദ്ദേശിക്കുന്ന തിയ്യതി വിസയില്‍ നല്കാനും കഴിയും. ഇതനുസരിച്ച്, യാത്ര ചെയ്യാനുദ്ദേശിക്കുന്ന ദിവസം മുതല്‍ വിസാ കാലാവധി തുടങ്ങാന്‍ ഇന്ത്യക്കാരായ സന്ദര്‍ശകര്‍ക്ക് അനുവാദം ലഭിക്കുന്നു.

“മുമ്പെന്നത്തേക്കാളും ഇന്ത്യന്‍ സന്ദര്‍ശകര്‍ വന്നതിനാല്‍ യുകെ-ഇന്ത്യ ബന്ധത്തിന്റെ റെക്കോഡ് തകര്‍ത്ത വര്‍ഷമായിരുന്നു 2017. 2017 സെപ്തംബറോടെ അഞ്ചുലക്ഷത്തോളം വിസകള്‍ ഇന്ത്യന്‍ പൌരന്മാര്‍ക്ക് നല്കിയിട്ടുണ്ട്. സന്ദര്‍ശകവിസകള്‍ മാത്രം 11%-ഓളം പ്രതിവര്‍ഷം കൂടുന്നുണ്ട്” ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണര്‍ ഡൊമിനിക് ആസ്ക്വൈത് പറഞ്ഞു.

2018ല്‍ യുകെയിലേക്ക് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യാത്ര ചെയ്യുമെന്നും മുന്നു മാസത്തിനുമുമ്പ് അപേക്ഷിക്കുകയാണെങ്കില്‍ വേഗത്തിലുള്ള വിസാ നടപടിക്രമങ്ങള്‍ പ്രതീക്ഷിക്കാമെന്നും ആസ്ക്വൈത് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍-മെയ് സമയങ്ങളിലെ വേനല്‍ക്കാല തിരക്കൊഴിവാക്കാന്‍ ഇത് അവരെ സഹായിക്കും.

'2018 ബീറ്റ് ദ പീക്' പ്രചാരണപരിപാടി ആസ്ക്വൈത് ആരംഭിക്കുകയും ബ്രിട്ടീഷ് ഹൈ കമ്മീഷന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സജ്ജമാവുകയും ചെയ്തിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെക്കുന്നത് ഇന്ത്യന്‍ വിനോദസഞ്ചാരവിപണിയുമായുള്ള ഇടപഴകലും അതുവഴി വിനോദസഞ്ചാരികളെ ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുകയും ആണ്. അതിനായി വിസയ്ക്ക് നേരത്തേ അപേക്ഷിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു.

“ലളിതവും സുഗമവും ഉപഭോക്തൃസൌഹൃദപരവുമായ അനുഭവത്തിനുവേണ്ടി പുതിയ ഓണ്‍ലൈന്‍ ഫോമുകളും നവീകരിച്ച സാങ്കേതികവിദ്യയും കൊണ്ട് 2018ലെ അപേക്ഷാ നടപടിക്രമങ്ങള്‍ UKVI കൂടുതല്‍ മെച്ചപ്പെടുത്തും” എന്ന് ഡല്‍ഹിയിലെ ബ്രിട്ടിഷ് ഹൈക്കമീഷണറുടെ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യന്‍ പൌരന്മാരുടെ രജിസ്റ്റര്‍ ചെയ്ത യാത്രാസേവനങ്ങളെ വ്യാപിപ്പിക്കാനും UKVI തീരുമാനിച്ചു. യുകെ ബോര്‍ഡറിലൂടെയുള്ള അടിയന്തിര യാത്രസൌകര്യങ്ങള്‍ നല്കുന്ന ഐച്ഛിക അംഗത്വ പദ്ധതിയാണ് ഇത്. രജിസ്റ്റര്‍ ചെയ്ത യാത്രക്കാര്‍ക്ക് യൂറോപ്യന്‍ എക്കണോമിക് ഏരിയയിലെ പ്രവേശനപാതകളും (EEA) ഇലക്ട്രോണിക് പാസ്പോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ ഇ-പാസ്പോര്‍ട്ട് ഗെയ്റ്റുകളും ഉപയോഗിക്കാന്‍ അര്‍ഹത ലഭിക്കുന്നു. പതിവുള്ള ലാന്‍ഡിംഗ് കാര്‍ഡ് പൂരിപ്പിക്കേണ്ട ആവശ്യം വരുന്നില്ല.

ഇന്ത്യയടക്കമുള്ള യൂറോപ്യേതര രാജ്യങ്ങളിലെ സന്ദര്‍ശകര്‍ പൂരിപ്പിക്കേണ്ടിയിരുന്ന ലാന്‍ഡിങ് കാര്‍ഡുകള്‍ ഉപേക്ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബ്രിട്ടന്‍ തീരുമാനിച്ചു. യു.കെ ബോര്‍ഡര്‍ ഫോഴ്സിന്റെ അതിര്‍ത്തി നിയന്ത്രണങ്ങളുടെ ഡിജിറ്റൈസേഷന്‍ നടപടികളുടെ ഭാഗമായി എടുത്ത തീരുമാനമാണിത്. സഞ്ചാരികള്‍ക്ക് സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ചെലവു കുറയ്ക്കാനും കൂടിയാണ് ഇത്തരം ഒരു തീരുമാനം.

വിസിറ്റ് ബ്രിട്ടന്‍ ഏഷ്യ പസഫിക്കിന്റെ താല്കാലിക ഡയറക്ടറായ ട്രിഷ്യ വാര്‍വിക് പറയുന്നു "ഇന്ത്യയില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് യുകെ ഉടന്‍-സന്ദര്‍ശന-ഇടമായി തീരണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ വിനോദസഞ്ചാര ആനുകൂല്യങ്ങളുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഇവിടേയ്ക്കുള്ള യാത്ര സുഗമമാക്കുക എന്നത്. ഞങ്ങളുടെ ഹോട്ടലുകളും കടകളും മറ്റു ആകര്‍ഷണകേന്ദ്രങ്ങളും എല്ലാം ഇപ്പോള്‍ ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് വലിയ മൂല്യം നല്കുന്നുണ്ട്. ബ്രിട്ടനിലേയ്ക്ക് വരാന്‍ ഇപ്പോള്‍ വളരെ നല്ല സമയമാണ്”.

മറ്റേതു രാജ്യങ്ങളേക്കാളുമധികം യുകെ വിസ അപേക്ഷാകേന്ദ്രങ്ങള്‍ ഇന്ത്യയിലുണ്ടെന്നാണ് ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ പറയുന്നത്. ഇന്ത്യയിലെ പതിനെട്ടാമത്തെ വിസാ അപേക്ഷാകേന്ദ്രം ബ്രിട്ടീഷ് ഇമിഗ്രേഷന്‍ മന്ത്രി ബ്രാന്‍ഡന്‍ ലൂയിസ് ബെംഗളൂരുവില്‍ 2017 നവംബര്‍ 7ന് ഉദ്ഘാടനം ചെയ്തു.

യുണൈറ്റഡ് കിങ്ഡം 3.1 മില്യണ്‍ വിദേശ സന്ദര്‍ശകരെ 2017 സെപ്തംബറില്‍ സ്വീകരിച്ചു. വിസിറ്റ് ബ്രിട്ടന്റെ ഡാറ്റ അനുസരിച്ച് 2017 ജൂലൈക്കും സെപ്തംബറിനുമിടയില്‍ പോയ വര്‍ഷത്തേക്കാള്‍ നാലു ശതമാനത്തിന്റെ വര്‍ദ്ധനവോടെ 11 മില്യന്റെ റെക്കോഡ് സന്ദര്‍ശനമാണ് യുകെയില്‍ ഉണ്ടായത്.


Next Story

Related Stories