UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ ആളില്ലാ ക്രോസില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് 13 കുട്ടികള്‍ മരിച്ചു

ബസ് ഡ്രൈവറും സംഭവസ്ഥലത്ത് വച്ച് മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഏഴ് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്.

ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയില്‍ ആളില്ലാ റെയില്‍ ക്രോസില്‍ ബസ് ട്രെയിനുമായി കൂട്ടിയിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ 13 കുട്ടികള്‍ മരിച്ചു. ബസ് ഡ്രൈവറും സംഭവസ്ഥലത്ത് വച്ച് മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഏഴ് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടം സംബന്ധിച്ച് അന്വേഷണം നടത്താനും പരിക്കേറ്റവര്‍ക്ക് സഹായം നല്‍കാനും ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍