ന്യൂസ് അപ്ഡേറ്റ്സ്

ആധാറുമായി ബന്ധിപ്പിച്ചില്ല; ആധാര്‍ ഡയറക്ടറുടെ ഫോണ്‍ കണക്ഷന്‍ കട്ട് ചെയ്തു

സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന പ്രചാരണത്തിനിടെ തങ്ങളുടെ ഉദ്യോഗസ്ഥന് ഇങ്ങനെ സംഭവിച്ചത് യുഐഡിഎഐയ്ക്ക് ക്ഷീണമായി.

മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് രാജ്യത്തുടനീളം പ്രചാരണം നടത്തുന്നതിനിടെ ഇതേ കാരണത്തിന് കര്‍ണാടകയിലെ യുഐഡിഎഐ പദ്ധതി ഡയറക്ടറുടെ ഫോണ്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടു. കര്‍ണാടക യുഐഡിഎഐ പ്രോജക്ട് ഡയറക്ടര്‍ എച്ച്.എല്‍.പ്രഭാകറിന്റെ ഫോണ്‍ കണക്ഷനാണ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ മൊബൈല്‍ ഫോണ്‍ കമ്പനി താല്‍ക്കാലികമായി വിച്ഛേദിച്ചത്.

സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന പ്രചാരണത്തിനിടെ തങ്ങളുടെ ഉദ്യോഗസ്ഥന് ഇങ്ങനെ സംഭവിച്ചത് യുഐഡിഎഐയ്ക്ക് ക്ഷീണമായി. അതേസമയം അഞ്ച് ദിവസം മുന്‍പ് ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ഉപയോഗിച്ച് സിം ആധാറുമായി ബന്ധിപ്പിച്ചിരുന്നതാണെന്നും എന്നിട്ടും വിരലടയാളം ആവശ്യപ്പെട്ട് മൊബൈല്‍ കമ്പനി കണക്ഷന്‍ വിച്ഛേദിച്ചതാണെന്നുമാണ് പ്രഭാകര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍