ന്യൂസ് അപ്ഡേറ്റ്സ്

എഎപി എംഎല്‍എമാരെ അയോഗ്യരാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പ് വച്ചു; ഡല്‍ഹിയിലെ 20 സീറ്റുകള്‍ ഉപതിരഞ്ഞെടുപ്പിലേയ്ക്ക്‌?

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

ഇരട്ട പദവി പ്രശ്‌നവുമായി ബന്ധപ്പെട്ട് 20 എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് രാഷ്ട്രപതിയുടെ അംഗീകാരം. എംഎല്‍എമാരെ അയോഗ്യരാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പ് വച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ് എന്നാണ് എഎപിയുടെ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. 20 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടുക എന്നത് ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും. 20 പേരെ അയോഗ്യരാക്കിയത് വഴി എഎപിയുടെ 70 അംഗ നിയമസഭയില്‍ അംഗബലം 46 ആയി ചുരുങ്ങിയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍