സിനിമാ വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

പ്രതി പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയതെന്ന് പറയുന്ന ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെടുന്നത്. ഇതില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം.

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ആവശ്യപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തെളിവുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിച്ചും ഇത് സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യപ്പെട്ടുമാണ് ദിലീപിന്റെ ഹര്‍ജി. പ്രതി പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയതെന്ന് പറയുന്ന ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെടുന്നത്. ഇതില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം.

നേരത്തെ തെളിവുകള്‍ കാണാന്‍ കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു. ഒരു സ്ത്രീയുടെ ശബ്ദം ദൃശ്യങ്ങളിലുണ്ടെന്ന് പ്രതിഭാഗം വാദിക്കുന്നു. ദൃശ്യങ്ങളും രേഖകളും വിശദമായി പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കേസിലെ മറ്റ് പ്രതികളായ അഡ്വ.പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജികളും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. തെളിവ് നശിപ്പിച്ചു എന്ന കുറ്റത്തിനാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയെ കേസില്‍ പ്രതി ചേര്‍ത്തത്.

അമ്മയെ ഇനി ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എന്നു വിളിക്കാലോ, അല്ലേ?

ദിലീപ് കോടതിയില്‍ പോയിരുന്നെങ്കില്‍ ‘അമ്മ’ പെട്ടേനെയെന്ന് സിദ്ധിക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍