സിനിമാ വാര്‍ത്തകള്‍

കണ്ണു കെട്ടി അലന്‍സിയര്‍ പോലീസ് സ്റ്റേഷനില്‍; ബിജെപിക്കാരില്‍ നിന്നും സംരക്ഷണം വേണം

Print Friendly, PDF & Email

ചവറ പോലീസ് സറ്റേഷനില്‍ എത്തി നടന്‍ പരാതി നല്‍കി

A A A

Print Friendly, PDF & Email

സിപിഐഎം പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് കണ്ണ് ചൂഴ്‌ന്നെടുക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ ആഹ്വാനത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. കണ്ണുകെട്ടിയുളള പടങ്ങളിട്ട് സമൂഹ മാധ്യമങ്ങളിലാണ് ആദ്യം പ്രതിഷേധ തരംഗം ഉണ്ടായത്. അതിനിടയിലാണ് ചലചിത്ര താരം അലന്‍സിയര്‍ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.

തന്റെ രണ്ടും കണ്ണുകളും മൂടികെട്ടി അലന്‍സിയര്‍ ചവറ പോലീസ് സറ്റേഷനില്‍ എത്തി പരാതി നല്‍കി. തന്റെ രണ്ടു കണ്ണുകള്‍ക്കും സംരക്ഷണം വേണമെന്നാവിശ്യപെട്ടാണ് അലന്‍സിയര്‍ പരാതി നല്‍കിയത്. അലന്‍സിയറിന്റെ വേറിട്ട പ്രതിഷേധവും സമൂഹ മാധ്യമങ്ങളിലടക്കം തരംഗമാവുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍