TopTop
Begin typing your search above and press return to search.

മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാമോ? തിരുമേനിമാര്‍ വീഞ്ഞ് വാറ്റ് നിര്‍ത്തുമോ: ആനത്തലവട്ടം ആനന്ദന്‍

മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാമോ? തിരുമേനിമാര്‍ വീഞ്ഞ് വാറ്റ് നിര്‍ത്തുമോ: ആനത്തലവട്ടം ആനന്ദന്‍
പൂട്ടിയ ബാറുകളെല്ലാം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ താക്കീതുമായി രംഗത്തെത്തിയ കത്തോലിക്ക സഭ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പുതിയ മദ്യനയത്തിനെതിരായ ജനവിധിയുണ്ടാകും എന്ന് സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും ആനത്തലവട്ടം പറഞ്ഞു. മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭാ നേതൃത്വത്തിനോ വൈദികര്‍ക്കോ ധൈര്യമുണ്ടോ എന്ന് ആനത്തലവട്ടം ചോദിച്ചു.

മദ്യനിരോധനമാണ് സഭയുടെ ആവശ്യമെങ്കില്‍ ആദ്യം പള്ളിയിലെ മദ്യ ഉപയോഗം നിര്‍ത്തട്ടെ. വീര്യം കൂടിയ വൈന്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ ഡിസ്റ്റലറി ചോദിക്കുന്നവരാണ് തിരുമേനിമാര്‍. ഇങ്ങനെയുള്ള ആളുകള്‍ക്കൊക്കെ എന്തും ആകാം. സാധാരണക്കാരനും കൂലിപ്പണിക്കാരനും ഇതൊന്നും പാടില്ല എന്നുമാണോ. ഇതൊന്നും ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ല. മദ്യവര്‍ജ്ജനത്തിന് വേണ്ടി കത്തോലിക്ക സഭ ഇതുവരെ എന്താണ് ചെയ്തിട്ടുള്ളതെന്നും ആനത്തലവട്ടം ചോദിച്ചു.

Next Story

Related Stories