ന്യൂസ് അപ്ഡേറ്റ്സ്

രൂപേഷ് കുമാറിനെതിരായ പരാതിയിൽ പൊലീസ് ആരതിയുടെ മൊഴിയെടുത്തു

ഒന്നാം തിയ്യതിയാണ് തിരുവനന്തപുരം ഡിസിപിക്ക് ആരതി പരാതി നൽകിയത്.

ജോലിക്കിടയിൽ ലൈംഗികാതിക്രമം നേരിട്ടെന്ന മാധ്യമപ്രവര്‍ത്തക പ്രവർത്തക ആരതി രഞ്ജിത്തിന്റെ പരാതിയിൽ പൊലീസ് മൊഴിയെടുത്തു. ഇന്നലെ (ഓഗസ്റ്റ് 2) വൈകീട്ടാണ് പൊലീസ് ആതിരയുടെ വീട്ടിലെത്തി മൊഴിയെടുത്തത്.

ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ രൂപേഷ് കുമാർ എന്നയാൾ തന്നെ ലൈംഗികമായി ആക്രമിക്കാനും പിന്നീട് അപകീർത്തിപ്പെടുത്താനും ശ്രമിച്ചെന്നു കാട്ടി ഓഗസ്റ്റ് ഒന്നാം തിയ്യതിയാണ് തിരുവനന്തപുരം ഡിസിപിക്ക് ആരതി പരാതി നൽകിയത്.

ജോലിക്കിടയിൽ ലൈംഗികാതിക്രമ ശ്രമം നടന്നുവെന്നതും, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴി വ്യക്തിഹത്യ നടത്താനുള്ള ശ്രമമുണ്ടായെന്നതും അടക്കമുള്ള കാര്യങ്ങൾ ആരതി ഡിസിപിക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

ജൂലൈ ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റെർലൈറ്റ് പ്ലാന്റിലുണ്ടായ വെടിവെപ്പിനു ശേഷമുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ തൂത്തുക്കുടിയിലെത്തിയതായിരുന്നു ആരതി. ഒരുമിച്ച് സഞ്ചരിക്കേണ്ടി വന്നപ്പോൾ രൂപേഷ് കുമാറിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് ആരതി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

ഇതിനു പിന്നാലെ നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് നേര്‍ക്കുണ്ടായിട്ടുള്ള അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വരികയും ചെയ്തിരുന്നു. വിദ്യാർത്ഥിനിയും രാഷ്ട്രീയ തടവുകാരായ ദമ്പതികളുടെ മകളുമായ പെൺകുട്ടി ആക്ടിവിസ്റ്റ് രജേഷ് പോള്‍ പതിനാറാമത്തെ വയസ്സിൽ തന്നെ ലൈംഗികാതിക്രമത്തിനു ഇരയാക്കിയെന്ന് വ്യക്തമാക്കി രംഗത്തു വരികയും ചെയ്തിരുന്നു.

ആരതി രഞ്ജിത് സംസാരിക്കുന്നു: രൂപേഷ് കുമാര്‍ ഇപ്പോഴും ന്യായീകരിക്കുന്നത് ‘ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്, ഞാനൊരു പുരുഷനാണ്’ എന്നാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍