TopTop

ഓഫീസറുടെ ഭാര്യയോട് ആര്‍മി മേജര്‍ വിവാഹാഭ്യര്‍ത്ഥന നടത്തി; നിരസിച്ചപ്പോള്‍ കഴുത്ത് മുറിച്ച് കൊന്നു

ഓഫീസറുടെ ഭാര്യയോട് ആര്‍മി മേജര്‍ വിവാഹാഭ്യര്‍ത്ഥന നടത്തി; നിരസിച്ചപ്പോള്‍ കഴുത്ത് മുറിച്ച് കൊന്നു
ഇന്ത്യന്‍ ആര്‍മി മേജറുടെ ഭാര്യയെ മറ്റൊരു ആര്‍മി മേജര്‍ കൊലപ്പെടുത്തിയത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നെന്ന് ഡല്‍ഹി പൊലീസ്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മേജര്‍ നിഖില്‍ റായ് ഹന്ദ കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട ശൈലിജ ദ്വിവേദിയെ 2015 മുതല്‍ അറിയാമായിരുന്നു എന്നാണ് മേജര്‍ നിഖില്‍ ഹന്ദ പറയുന്നത്. ശൈലിജയുടെ ഭര്‍ത്താവ് അമിതും നിഖിലും 2017ല്‍ നാഗാലാന്റിലെ ദിമാപൂരില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നതായി ഐഎഎന്‍എസ് പറയുന്നു. ഭാര്യയും രണ്ട് കുട്ടികളുമുള്ള നിഖില്‍ ഹന്ദ അവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

രണ്ട് മാസം മുമ്പാണ് ശൈലിജ ഡല്‍ഹിയിലെത്തുന്നത്. ഭര്‍ത്താവിനൊപ്പം കന്റോണ്‍മെന്റിന് സമീപമുള്ള ആര്‍മി ക്വാര്‍ട്ടേഴ്‌സിലാണ് അവര്‍ താമസിച്ചിരുന്നത്. ശൈലിജയുടെ ഭര്‍ത്താവ് യുഎന്‍ മിഷന്റെ ഭാഗമായി രണ്ടാഴ്ചത്തെ ഡെപ്യൂട്ടേഷനില്‍ സുഡാനിലേയ്ക്ക് പോയിരുന്നു. ആര്‍മി ബേസ് ഹോസ്പിറ്റലില്‍ ഇരുവരും നിരന്തരം കണ്ടുമുട്ടുമായിരുന്നു. ശൈലിജയെ കാറിലേയ്ക്ക് ബലമായി പിടിച്ചുകയറ്റുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അവരെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.

Next Story

Related Stories