UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: ഒരു വനിതാ പ്രവര്‍ത്തകയ്ക്ക് പരിക്കേറ്റു

സെക്രട്ടേറിയറ്റിന് മുന്നില്‍ അരമണിക്കൂറിലെറെ സംഘര്‍ഷാവസ്ഥ നിലനിന്നു

ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബിജെപി ജനറല്‍ സെക്രട്ടറി എട്ട് ദിവസമായി തുടരുന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്.

ഈ മാര്‍ച്ച് അക്രമാസക്തമാകുകയായിരുന്നു. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. കല്ലേറില്‍ ഒരു വനിതാ പ്രവര്‍ത്തകയ്ക്ക് തലയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

സെക്രട്ടേറിയറ്റിന് മുന്നില്‍ അരമണിക്കൂറിലെറെ സംഘര്‍ഷാവസ്ഥ നിലനിന്നു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ശബരിമലയിലെ 144 പിന്‍വലിക്കുക, ബിജെപി നേതാക്കള്‍ക്കെതിരെ ഉള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, എ എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്.

പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മുപ്പത് പേരാണ് അറസ്റ്റിലായത്. കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്കും ബിജെപി മാര്‍ച്ച് നടത്തി. കോട്ടയത്ത് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

മാതൃഭൂമി സാഹിത്യോത്സവത്തില്‍ നിന്നും വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ ഒഴിവാക്കി?

ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ വിശാല സഖ്യം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

ഡൽഹിയിൽ 13 പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗം ഇന്ന്; രാഹുലും മമതയും പങ്കെടുക്കും; നവീന്‍ പട്നായിക്ക് വിട്ടു നിൽക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍