TopTop
Begin typing your search above and press return to search.

അട്ടപ്പാടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി രക്ഷപ്പെട്ടു

അട്ടപ്പാടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച  കേസ്: പ്രതി രക്ഷപ്പെട്ടു
അട്ടപ്പാടിയില്‍ പെണ്‍കുട്ടിയെ ലൈഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാള്‍ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു. കാരറ സ്വദേശിയായ വീനസ് രാജാണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോകുന്ന വഴി മണ്ണാര്‍ക്കാട് വെച്ചാണ് സംഭവം. ഇയാള്‍ക്കെതിരെ പോക്‌സോ, IPC 376 ആം വകുപ്പ് എന്നിവ പ്രകാരമുള്ള കേസുകള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. പന്ത്രണ്ട് വയസുകാരിയായ കുട്ടിക്ക് അഞ്ച് ദിവസത്തോളമാണ് പലരില്‍ നിന്നായി പീഡനമേറ്റത്.

19ാം തിയതി അയല്‍വാസിയായ ഇന്ദുമതിയാണ് കുട്ടിയെ വീട്ടില്‍ നിന്നും കൊണ്ടുപോയത്. ഉല്‍സവത്തിനാണെന്ന് പറഞ്ഞ് കൊണ്ട് പോയ കുട്ടിയെ അടുത്ത ദിവസവും കാണാതായതൊടെ അമ്മ പോലീസില്‍ പരാതിപ്പെട്ടു. ഇന്നലെ കുട്ടിയെ അട്ടപ്പാടിയില്‍ നിന്നും കണ്ടെത്തി. ഇന്ദുമതി ഉള്‍പ്പെടെ പന്ത്രണ്ട് പേരെയാണ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളായ യുവാക്കളാണ്. ഇവര്‍ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളുടെ അവകാശ വാദം. പ്രതിയെന്ന് കരുതപ്പെടുന്ന മധ്യവയസ്‌കന്‍ സുന്ദരന്‍ എന്നയാള്‍ ഒളിവിലാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്കായി തിരിച്ചില്‍ തുടരുന്നു.

Next Story

Related Stories