ന്യൂസ് അപ്ഡേറ്റ്സ്

മത്സരിക്കാനില്ലെന്ന് ശ്രീധരന്‍ പിള്ള; ചെങ്ങന്നൂരില്‍ കുമ്മനത്തെ നിര്‍ത്താന്‍ ബിജെപി ആലോചിക്കുന്നു

ആര്‍എസ്എസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 42000ല്‍ പരം വോട്ടുകള്‍ ശ്രീധരന്‍ പിള്ള നേടിയിരുന്നു. സംസ്ഥാനത്ത് നിലവില്‍ ജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നായാണ് ചെങ്ങന്നൂരിനെ ബിജെപി കാണുന്നത്.

സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എ കെക രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നു. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച അഡ്വക്കറ്റ് പിഎസ് ശ്രീധരന്‍ പിള്ളയെ തന്നെയാണ് ബിജെപി പരിഗണിച്ചിരുന്നെങ്കിലും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതിനാല്‍ കുമ്മനത്തെ നിര്‍ത്തുന്ന കാര്യം പരിഗണിക്കുകയാണ്.

ആര്‍എസ്എസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 42000ല്‍ പരം വോട്ടുകള്‍ ശ്രീധരന്‍ പിള്ള നേടിയിരുന്നു. സംസ്ഥാനത്ത് നിലവില്‍ ജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നായാണ് ചെങ്ങന്നൂരിനെ ബിജെപി കാണുന്നത്. ഏതായാലും ശ്രീധരന്‍ പിള്ള മത്സരിക്കാനില്ലെന്ന് അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുമ്മനത്തെ നിര്‍ത്തി ശക്തമായ മത്സരം കാഴ്ച വയ്ക്കാനാണ് ബിജെപിയുടെ പദ്ധതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍